കനകമലയിലെ രഹസ്യ യോഗം; എട്ട്​ പേർക്കെതിരെ എൻ.​െഎ.എ കുറ്റപത്രം

കൊച്ചി: കണ്ണൂർ കനകമലയിൽ െഎ.എസി​െൻറ രഹസ്യ യോഗം ചേർന്നെന്ന കേസിൽ എട്ട് പേർക്കെതിരെ എൻ.െഎ.എ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിൽ അറസ്റ്റിലായ കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മുത്തക്ക, ഉമര്‍ അല്‍ഹിന്ദി എന്നീ പേരുകളിലറിയപ്പെടുന്ന മന്‍സീദ് (30), ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബൂഹസ്ന എന്ന സ്വാലിഹ് മുഹമ്മദ് (26), കോയമ്പത്തൂര്‍ ജി.എം സ്ട്രീറ്റില്‍ റാഷിദ് എന്ന അബൂബഷീര്‍ (29), കോഴിക്കോട് കുറ്റ്യാടി നങ്ങീലന്‍കുടിയില്‍ ആമു എന്ന റംഷാദ് (24), ഒമ്പതും 10 ഉം പ്രതികളായ മലപ്പുറം തിരൂര്‍ പൊനമുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ പി.സഫ്വാന്‍ (30), കുറ്റ്യാടി നങ്ങീലംകണ്ടിയില്‍ എന്‍.കെ. ജാസിം (25), ഒളിവിൽ കഴിയുന്ന 13 ാം പ്രതി കോഴിക്കോട് സ്വദേശി ഷജീർ മംഗലശ്ശേരി (25), തമിഴ്നാട്ടിൽ നിന്ന് എൻ.െഎ.എ അറസ്റ്റ് ചെയ്ത തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീനെയാണ് (31) എന്നിവർക്കെതിരെയാണ് ബുധനാഴ്ച വൈകുന്നേരത്തോടെ എൻ.െഎ.എ എറണാകുളം പ്രത്യേക എൻ.െഎ.എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കേസുമായി ബന്ധപ്പെട്ട് രണ്ട് കുറ്റപത്രങ്ങളാണ് നൽകിയിരിക്കുന്നത്. ഒരു കുറ്റപത്രം സുബ്ഹാനി ഹാജാ മൊയ്തീനെ മാത്രം പ്രതിയാക്കിയും മറ്റൊന്ന് മറ്റുള്ളവർക്കെതിരെയുമാണ്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 120 ബി (ഗൂഡാലോചന), 121 (രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ശ്രമിക്കുക, പ്രേരിപ്പിക്കുക), 122 (രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയുധങ്ങൾ ശേഖരിക്കുക), 125 (ഇന്ത്യയുമായി സഖ്യമുള്ള ഏഷ്യൻ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക), നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിലെ 17,40  (തീവ്രവാദ പ്രവർത്തനത്തിനായി പണം സ്വീകരിക്കൽ), 18 (തീവ്രവാദ പ്രവർത്തനത്തിന് ഗൂഡാലോചന നടത്തുക), 18 ബി (തീവ്രവാദ പ്രവർത്തനത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യുക), 20,38 (തീവ്രവാദ സംഘടനയിൽ അംഗമാവുക), 39 (തീവ്രവാദ പ്രവർത്തനത്തിന് സഹായം ചെയ്യുക)  എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ഹൈകോടതി ജഡ്ജിമാര്‍, കേരളത്തിൽ സന്ദർശനം നടത്തുന്ന വിദേശികൾ എന്നിവരെ ആക്രമിക്കാൻ പദ്ധതിയിെട്ടന്നാണ് പ്രതികൾക്കെതിരായ ആരോപണം. 2016 ആഗസ്റ്റിൽ ഷജീർ മംഗലശേരിയുടെ നേതൃത്വത്തിൽ ‘അൻസാറുൽ ഖലീഫ കേരള’ എന്ന പേരിൽ ഒാൺലൈൻ മാധ്യമങ്ങൾ വഴി രഹസ്യ യോഗങ്ങൾ നടത്തിയതായും എൻ.െഎ.എ ആരോപിക്കുന്നുണ്ട്. ഷജീർ മംഗലശേരി കഴിഞ്ഞ ജൂണിൽ െഎ.എസിൽ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയെന്നും എൻ.െഎ.എ വ്യക്തമാക്കി.

ഒാൺലൈൻ മാധ്യമങ്ങളായ ഫേസ്ബുക്ക്, ടെലിഗ്രാം എന്നിവ വഴി വിവിധ രഹസ്യ ഗ്രൂപ്പുകൾ ഉണ്ടാക്കി  യുവാക്കളെ ഇതിലേക്ക് ചേർത്തതായും തീവ്രവാദ ആശയം ചർച്ച ചെയ്യുന്ന ഇൗ ഗ്രൂപ്പുകളിൽ ഇന്ത്യക്ക് അകത്തും പുറത്തുമുള്ളവരും ഉൾപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കൂടാതെ ഇൗ രഹസ്യ യോഗങ്ങളിൽ ഭീകര ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായുംആരോപണമുണ്ട്. െഎ.എസിനുവേണ്ടി യുദ്ധം ചെയ്യാൻ ഇറാഖിലേക്ക് പോയതായ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് സുബ്ഹാനി ഹാജാ മൊയ്തീനെതിരെ പ്രത്യേം കുറ്റപത്രം നൽകിയത്. 2015 സെപ്റ്റംബറിൽ ഇയാൾ ഇറാഖിൽ െഎ.എസിനുവേണ്ടി യുദ്ധം ചെയ്തതായി എൻ.െഎ.എ നേരേത്ത ആരോപിച്ചിരുന്നു.

Tags:    
News Summary - kanakamala case chargesheet filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.