കസ്​റ്റഡി മരണത്തിൽ റൂറൽ എസ്​.പിയുടെ പങ്ക്​ അന്വേഷിക്കണം -കാനം

തിരുവനന്തപുരം: വരാപ്പുഴയിലെ കസ്റ്റഡി മരണം പൊലീസ് നയത്തിന് വിരുദ്ധമാണെന്ന്​ സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസ് ആക്ടിന് വിരുദ്ധമായണ് എസ്​.പി റൂറൽ ടൈഗർ ഫോഴ്സിന് രൂപം നൽകിയത്. കേസിൽ റൂറൽ എസ്​.പിയുടെ പങ്ക്​ അന്വേഷിക്കണം. സംഭവത്തെ കുറിച്ച്​ വിശദമായ അന്വേഷണം നടക്കണമെന്നും കാനം ആവശ്യപ്പെട്ടു. 

ഇടത്പക്ഷ മത നിരപേക്ഷ സംഘടനകളുമായി കൂട്ട്​ കൂടും. മതേതര പാർട്ടി എന്നാൽ കോൺഗ്രസ് മാത്രമല്ല. സി.പി.ഐ പ്രമേയത്തിൽ കോൺഗ്രസ് എന്ന വാക്കില്ലെന്നും കാനം വ്യക്​ത്യമാക്കി. സി.പി.എം പ്രമേയം യാഥാർഥ്യ ബോധമുള്ളതാണെന്നും വർത്തമാന കാല സാഹചര്യം ഉൾക്കൊണ്ടാണ്​ പ്രമേയത്തിൽ ഭേദഗതി വരുത്തിയതെന്നും കാനം പറഞ്ഞു. . 
 

Tags:    
News Summary - Kanam On Custody Death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.