തിരുവനന്തപുരം: ഉള്ളുലച്ചും കാത്തിരുന്നവരുടെ ഹൃദയങ്ങളിൽ ഓർമയുടെ ചെങ്കനലായി മാറിയും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് മടങ്ങി. പി.എസ് സ്മാരകത്തിലെ പൊതുദർശനത്തിൽ സഹപ്രവർത്തകരും അണികളുമടക്കം ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങൾക്ക് ശേഷം ഉച്ചക്ക് 2.20ഓടെയായിരുന്നു തലസ്ഥാനം കാനത്തിന് യാത്രാമൊഴിയേകിയത്.
പ്രത്യേകം സജ്ജമാക്കിയ കെ.എസ്.ആർ.ടി.സി ബസിലായിരുന്നു അന്ത്യയാത്ര. 2015ൽ പാർട്ടി സെക്രട്ടറിയായ ശേഷം തിരുവനന്തപുരത്തേക്ക് വരുമ്പോൾ കാറിൽ ഒപ്പമുണ്ടായിരുന്ന പി. പ്രസാദ് അവസാനയാത്രയിലും തലയ്ക്കൽ മാറാതെയുണ്ടായിരുന്നു. 18 വർഷത്തോളം ഡ്രൈവറായി ഒപ്പമുണ്ടായിരുന്ന വിനോദും.
കോട്ടയം കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഞായറാഴ്ച രാവിലെ 11നാണ് സംസ്കാരച്ചടങ്ങുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.