തിരുവനന്തപുരം: ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ എല്ലാ ജനാധിപത്യ പാര്‍ട്ടികളെയും ഒരുമിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാജ്യത്ത് ബി.ജെ.പി ജനാധിപത്യ സംവിധാനങ്ങള്‍ കയ്യടക്കുകയാണ്. മുഖ്യശത്രുവിനെ ചെറുക്കാന്‍ ചെറുത്തുനില്പിെൻറ വേദി ഒരുക്കണം. ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇടത് ആശയക്കാരെ ഒന്നിപ്പിക്കണം. മതനിരപേക്ഷ ശക്തികളും ജനാധിപത്യ ശക്തികളും ഒരുമിക്കണം. ഇതായിരിക്കും 23ാം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുകയെന്നും കാനം പറഞ്ഞു. സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം നേരിടുന്ന വെല്ലുവിളിയെ എങ്ങിനെ അഭിമുഖീകരിക്കുന്നുവെന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രധാനം. മൗലികാവകാശങ്ങള്‍ ഇല്ലാതാവുമ്പോള്‍ രാജ്യം ഫാസിഷത്തിലേക്ക് പോകും. അതിനാൽ എല്ലാ ജനാധിപത്യ പാര്‍ട്ടികളെയും ഒരുമിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മുന്‍കയ്യെടുക്കണം. 64 ലിലെ പിളര്‍പ്പിന് കാരണമായവര്‍ നിലവിലെ സാഹചര്യത്തെ കണ്ണ് തുറന്ന് കാണണമെന്നും കാനം പറഞ്ഞു.
ഇടതുപക്ഷത്തിന് വ്യതിയാനം വരുമ്പോള്‍ സ്നേഹപൂര്‍വം തിരുത്താനാണ് ശ്രമിക്കുന്നത്. സി.പി.എം ദുര്‍ബലപ്പെട്ടാല്‍ എൽ.ഡി.എഫ് ശക്തിപ്പെടുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. സി.പി.െഎ ദുര്‍ബലപ്പെട്ടാല്‍ ഇടതുപക്ഷ മുന്നണി ശക്തിപ്പെടുമെന്ന ധാരണ സി.പി.എമ്മിന് ഉണ്ടാകുകയും ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.
ചിലർ മുന്നണിയിൽ ചാടിക്കയറാൻ നോക്കുന്നുണ്ട്. മുന്നണി വികസിപ്പിക്കാന്‍ വ്യക്തമായ ധാരണയുണ്ട്. അതിെൻറ അടിസ്ഥാനത്തിലാണ് ജെ.ഡി.യു എൽ.ഡി.എഫില്‍ ചേര്‍ന്നതെന്നും കാനം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.