തിരുവനന്തപുരം: അട്ടപ്പാടി മേലേ മഞ്ചിക്കണ്ടി വനത്തിൽ തണ്ടർബോൾട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു മാവ ോവാദികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോവാദികളെ നേര ിടുന്നത് സംബന്ധിച്ച സി.പി.െഎ നിലപാടിൽ മാറ്റമില്ല. അട്ടപ്പാടിയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് വിശദമായി അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മാവോവാദികളെ ഏറ്റുമുട്ടലെന്ന പേരിൽ കൊലപ്പെടുത്തുന്നതിനെതിരെ നേരത്തെ കാനം ശക്തമായി രംഗത്തെത്തിയിരുന്നു. 2016ൽ നിലമ്പൂർ കരുളായി വനത്തിൽ മാവോവാദി അഖിലേന്ത്യ നേതാവ് കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടിരുന്നു. മോദി സർക്കാർ ചെയ്യുന്നതുപോലെ കാര്യങ്ങൾ ചെയ്യാനല്ല ഇടതുപക്ഷ സർക്കാറിനെ ജനങ്ങൾ തെരഞ്ഞെടുത്തതെന്നും മറ്റ് സംസ്ഥാനങ്ങളിലേതുപോലെ മാവോവാദി വേട്ട കേരളത്തിൽ വേണ്ടെന്നും അന്ന് കാനം രാജേന്ദ്രൻ തുറന്നടിച്ചിരുന്നു.
2019 മാർച്ചിൽ വയനാട് ലെക്കിടിയിലെ സ്വകാര്യ റിസോർട്ടിലുണ്ടായ പൊലീസ് വെടിവെപ്പിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ മാവോവാദി പ്രവർത്തകൻ സി.പി. ജലീൽ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലും മാവോവാദി വേട്ടക്കെതിരായ നിലപാട് തന്നെയാണ് കാനം രാജേന്ദ്രൻ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.