ഇടുക്കി ഭൂപ്രശ്​നം: ഉപസമിതിയിൽ എം.എം മണിയെ ഉൾപ്പെടുത്തിയതിൽ തെറ്റില്ല- കാനം

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്​നം പഠിക്കുന്നതിനായി രൂപീകരിച്ച ഉപസമിതിയിൽ വൈദ്യുത മന്ത്രി എം.എം മണിയെ ഉൾപ്പെടുത്തിയതിൽ തെറ്റില്ലെന്ന്​ സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടുക്കിയിലെ മുതിർന്ന നേതാവെന്ന നിലക്കാണ്​ മണിയെ ഉൾപ്പെടുത്തിയത്. സമിതിയിൽ ആരുണ്ടെങ്കിലും നിയമമനുസരിച്ച്​ മാത്രമേ പ്രവർത്തിക്കാനാവു എന്നും കാനം പറഞ്ഞു.

നീലകുറിഞ്ഞി ഉ​ദ്യാനത്തി​​െൻറ വിസ്​തൃതി കുറക്കുന്നതി​െന കുറിച്ച്​ കൊട്ടക്കാമ്പൂരിലേക്കു പഠനം നടത്തുന്നതിനായുള്ള റവന്യ-ു-^വനം ഉദ്യോഗസ്ഥ സംഘത്തിലാണ്​  എം.എം മണിയെ ഉൾപ്പെടുത്തിയത്​. മണിയെ ഉൾ​പ്പെടുത്താനുള്ള തീരുമാനം കള്ളനെ താക്കോൽ ഏൽപ്പിക്കുന്നത്​ പോലെയാണെന്ന്​ പ്രതിപക്ഷ നേതാവ്​ ​രമേശ്​ ചെന്നിത്തല പരിഹസിച്ചിരുന്നു.

Tags:    
News Summary - Kanam Rajendran statement on Land issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.