കൊച്ചി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ മുൻ പ്രസിഡന്‍റ് എസ്. ഭാസുരാംഗൻ, മകൻ അഖിൽജിത്ത് എന്നിവരുടെ ജാമ്യ ഹരജികൾ ഹൈകോടതി തള്ളി. ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ ഇരുവർക്കും പങ്കുണ്ടെന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) വാദം പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്. ഡയസിന്‍റെ ഉത്തരവ്.
ഇരുപ്രതികളും ചേർന്ന് ഉയർന്ന പലിശ വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ ബാങ്ക് നിക്ഷേപമായി സ്വീകരിച്ചെന്നും നിക്ഷേപങ്ങൾ കാലാവധി പൂർത്തിയായശേഷം തിരിച്ചു നൽകുന്നില്ലെന്നും ആരോപിച്ചുള്ള പരാതികളിലാണ് ഇരുവർക്കുമെതിരെ കേസുള്ളത്. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ നവംബറിലാണ് ഇരുവരും അറസ്റ്റിലായത്.
അന്നുമുതൽ ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ക്രമക്കേടിൽ പങ്കില്ലെന്നും വായ്പകൾ തിരിച്ചടക്കാത്തതിനാലാണ് നിക്ഷേപം തിരികെ നൽകാനാവാതെ വന്നതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ബാങ്ക് ഭരണസമിതി പ്രസിഡന്‍റായിരുന്ന ഭാസുരാംഗൻ മകന്‍റെയും മറ്റും പേരിൽ വായ്പയെടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് ഇ.ഡി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.