പത്തനംതിട്ട: ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു. പകരം മകൻ കണ്ഠര് ബ്രഹ്‌മദത്തനാണ് (30) തന്ത്രിസ്ഥാനത്തേക്കെത്തുന്നത്. നിലവില്‍ ശബരിമല തന്ത്രിയായ കണ്ഠര് മഹേശ്വര് മോഹനര്‍ക്കൊപ്പം തന്ത്രിപദവിയിലേക്ക് ബ്രഹ്‌മദത്തന്‍കൂടി വരുന്നതോടെ തലമുറമാറ്റം പൂര്‍ണമാകും.
ആഗസ്റ്റ് 16 ന് മേൽശാന്തി നടതുറക്കുന്നത് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തിലായിരിക്കും. ഓരോ വർഷവും മാറിമാറിയാണ് താഴമൺ മഠത്തിലെ രണ്ട് കുടുംബങ്ങൾക്ക് ശബരിമലയിലെ താന്ത്രികാവകാശം. പരേതനായ കണ്ഠര് മഹേശ്വരരുടെ മകൻ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്.
രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്മദത്തൻ നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഒരു വർഷം മുൻപാണ് ജോലി രാജി വച്ച് താന്ത്രിക കർമങ്ങളിലേക്ക് തിരിഞ്ഞത്. എട്ടാംവയസ്സില്‍ ഉപനയനം കഴിഞ്ഞതുമുതല്‍ പൂജകള്‍ പഠിച്ചുതുടങ്ങിയിരുന്നു.കഴിഞ്ഞകൊല്ലം ജൂണ്‍, ജൂലായ് മാസങ്ങളിലെ പൂജകള്‍ക്ക് ശബരിമലയില്‍ രാജീവര്‍ക്കൊപ്പം ബ്രഹ്‌മദത്തനും പങ്കാളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.