കണ്ണൂർ വിമാനത്താവളം: ആദ്യം കത്ത് നൽകിയത് മുല്ലപ്പള്ളിയെന്ന് സി.എം ഇബ്രാഹിം VIDEO

കണ്ണൂർ: മുല്ലപ്പള്ളി രാമചന്ദ്രനാണ് കണ്ണൂരിൽ വിമാനത്താവളം വേണമെന്ന് ചൂണ്ടിക്കാട്ടി ആദ്യം കത്ത് നൽകിയതെന്ന് മുൻ കേന്ദ്ര വ്യോമയാന മന്ത്രി സി.എം ഇബ്രാഹിം. വിമാനത്താവള ഉൽഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ വിമാനത്താവളത്തിന്‍റെ ഉൽഘാടനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. വിവാദങ്ങളെ കുറിച്ച് ആദ്യം അറിഞ്ഞിരുന്നെങ്കിൽ മധ്യസ്ഥതക്ക് ശ്രമിച്ചേനെ. ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കേണ്ടതായിരുന്നുവെന്നും സി.എം ഇബ്രാഹിം പറഞ്ഞു.

കണ്ണൂർ-മൈസൂർ റെയിൽപാതക്കായി രാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Full View
Tags:    
News Summary - kannur airport cm ibrahim mullappally ramachandran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.