കണ്ണൂർ: കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിക്കുേമ്പാൾ വിദേശ വിമാനക്കമ്പനികൾക്ക് അനുമതിയില്ലാത്തത് കാർഗോ നീക്കത്തെ ബാധിക്കുമെന്ന് ആശങ്ക. പത്തോളം വിദേശ വിമാനക്കമ്പനികൾ കണ്ണൂരിൽനിന്ന് സർവിസ് നടത്താൻ സന്നദ്ധത അറിയിച്ചെങ്കിലും കേന്ദ്ര സർക്കാറിെൻറ നിയന്ത്രണമാണ് തിരിച്ചടിയായത്.
നിലവിൽ മൂന്ന് ഇന്ത്യൻ വിമാനക്കമ്പനികൾക്കാണ് വിദേശ സർവിസ് അനുവദിച്ചുകിട്ടിയത്. ജെറ്റ് എയർവെയ്സ്, ഇൻഡിഗോ, ഗോ എയർ എന്നിവക്കാണ് അബൂദബി, ദോഹ, റിയാദ് എന്നിവിടങ്ങളിലേക്ക് സർവിസ് അനുമതി കിട്ടിയത്. എമിറേറ്റ്സ്, ഇത്തിഹാദ്, ഒമാൻ എയർവെയ്സ്, ഖത്തർ എയർവെയ്സ്, ഗൾഫ് എയർ, സൗദിയ, മലിൻഡൊ എയർ, എയർ ഏഷ്യ, ശ്രീലങ്കൻ എയർവെയ്സ് എന്നീ കമ്പനികളും കിയാലിെൻറ യോഗത്തിൽ വന്നിരുന്നു. ചില കമ്പനികൾ ലാൻഡിങ് ഫീസിനത്തിൽ ഇളവ് ചോദിച്ചതൊഴിച്ചാൽ എല്ലാവർക്കും കണ്ണൂരിൽ സർവിസ് തുടങ്ങാൻ താൽപര്യമായിരുന്നു. വിദേശ വിമാനങ്ങളാണ് കാർഗോ ശേഷിയിൽ മുന്നിൽ നിൽക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കാർഗോ സർവിസിന് നല്ല സാധ്യതയാണെന്നായിരുന്നു പഠന റിപ്പോർട്ട്.
ഇന്ത്യയിൽനിന്നുള്ള ചെറുകിട വിമാനങ്ങളുടെ ആദ്യവർഷ സർവിസ് കാർഗോ നീക്കത്തെ ബാധിക്കുമെന്നാണ് നിഗമനം. എന്നാൽ, ഇത് സഹിക്കാനാണ് വിമാനത്താവള മാനേജ്മെൻറിെൻറ തീരുമാനം. 18ന് കിയാൽ ഭരണസമിതി യോഗം ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.