ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനങ്ങൾ ഇറങ്ങാനുള്ള കടമ്പ നീങ്ങുന്നു. പ്രവാസികളുടെ ആവശ്യം പരിഗണിച്ച് ‘പോർട്ട് ഒാഫ് കോൾ’ ആയി പ്രഖ്യാപിക്കാൻ വ്യവസ്ഥകളിൽ മാറ്റംവരുത്താമെന്ന് കേന്ദ്രം സമ്മതിച്ചു. ഇതോടെ സെപ്റ്റംബറിൽ പൂർണേതാതിൽ കണ്ണൂർ വിമാനത്താവളം പ്രവർത്തന സജ്ജമാകാൻ വഴിയൊരുങ്ങി.
കേന്ദ്ര വ്യോമയാന വകുപ്പിെൻറ ചുമതല വഹിക്കുന്ന വാണിജ്യമന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ ചർച്ചക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. നിലവിലെ വ്യോമയാന ചട്ടങ്ങൾ അനുസരിച്ച് കണ്ണൂരിലേക്ക് വിദേശ വിമാനങ്ങൾ വരാൻ തടസ്സമുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ആ സ്ഥിതിയാണ് മാറുന്നത്.
കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവള പ്രശ്നം ചർച്ചയായി. വികസന വിഷയങ്ങൾ പരിശോധിക്കാൻ വ്യോമയാന അതോറിറ്റി ചെയർമാൻ കേരളം സന്ദർശിക്കും. ഭൂമിയുടെ ദൗർലഭ്യം കണക്കിലെടുത്ത് നിബന്ധനകളിൽ ഇളവു വരുത്തുന്നതിെൻറ പ്രായോഗികതകൾ അദ്ദേഹം പരിശോധിക്കും. ശബരിമലക്കായി വിമാനത്താവളം നിർമിക്കുന്നതു സംബന്ധിച്ച പഠനം നടന്നുവരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന സർക്കാറിെൻറ രണ്ടാം വാർഷികം പ്രമാണിച്ച് ദേശീയ മാധ്യമപ്രവർത്തകരെ പെങ്കടുപ്പിച്ച് പ്രത്യേക വാർത്തസമ്മേളനമാണ് കേന്ദ്രമന്ത്രിയുമായുള്ള ചർച്ചകൾക്കുശേഷം മുഖ്യമന്ത്രി നടത്തിയത്. കൃഷിയും വ്യവസായവും കാലാനുസൃതമായി വികസിക്കാത്തത് കേരളവികസനത്തിന് തടസ്സം സൃഷ്ടിക്കുകയാണെന്ന് പിണറായി പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി 2020ൽ പൂർത്തിയാക്കും –മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.