മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്ഥാപിച്ച റഡാർ സംവിധാനം പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിക്കാനുള്ള നാവിഗേഷൻ ടെസ്റ്റ് വിജയകരം. കിയാൽ എം.ഡി പി. ബാലകിരൺ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. റഡാർ സംവിധാനം പരിശോധനക്കുള്ള നാവിഗേഷൻ ടെസ്റ്റ് രാവിലെയാണ് ആരംഭിച്ചത്.
വ്യോമസേനയുടെ ഡോണിയർ വിമാനമാണ് പരീക്ഷണ പറക്കലിന് ഉപയോഗിച്ചത്. ബംഗളൂരുവിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ വിമാനം രണ്ട് മണിക്കൂറോളം വ്യത്യസ്ത ഉയരത്തിലും ദിശയിലും പരീക്ഷണം നടത്തി. ഒരു പൈലറ്റും മൂന്നു സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന സംഘമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
എയർപോർട്ട് അതോറിറ്റി, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി എന്നിവയുടെ അന്തിമ സുരക്ഷാ പരിശോധന ഏപ്രിലിൽ നടക്കും. റൺവേയുടെയും വിമാന പാർക്കിങ് ഏരിയയുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്.
2061 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിനായി ഇതുവരെ ഏറ്റെടുത്തത്. നിലവില്‍ 3050 മീറ്റര്‍ റണ്‍വേ ഉള്ളത്. ഇത് 4000 മീറ്ററാക്കി ഉയര്‍ത്താന്‍ 259.5 ഏക്കര്‍ ഭൂമികൂടി ഏറ്റെടുക്കേണ്ടതുണ്ട്. 2016ൽ ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത് വ്യോമസേനാ വിമാനം ഉപയോഗിച്ച് കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണ പറക്കൽ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.