അറസ്റ്റിലായ പി.വി. കൃഷ്ണകുമാർ

പീഡനക്കേസിൽ കണ്ണൂർ കോർപറേഷൻ കൗണ്‍സിലര്‍ അറസ്റ്റില്‍

കണ്ണൂര്‍: പീഡനക്കേസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പി.വി. കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന കൃഷ്ണകുമാറിനെ കർണാടകയിൽ നിന്നും എ.സി.പി ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ജൂലൈ 20നാണ് കൃഷ്ണകുമാര്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് വനിതാ സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതി സിറ്റി പൊലീസ്​ കമീഷണര്‍ക്കും വനിതാ കമീഷനും പരാതി നല്‍കിയത്. പരാതിയില്‍ എടക്കാട് പൊലീസ് കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാര്‍ ഒളിവിൽ പോകുകയായിരുന്നു.

യുവതി ജോലി ചെയ്തിരുന്ന കോണ്‍ഗ്രസ്​ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ മുന്‍ ജീവനക്കാരന്‍ കൂടിയാണ് കൃഷ്ണകുമാര്‍.

Tags:    
News Summary - Kannur Corporation Councilor arrested in molestation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.