കണ്ണൂർ കോർപറേഷനിൽ മുസ്ലിം ലീഗ് അംഗം കൂറുമാറിയതോടെ അവിശ്വാസ പ്രമേയം പാസായി; ഡെപ്യൂട്ടി മേയർ പുറത്തേക്ക്

കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ഡെപ്യുട്ടി മേയർക്കെതിരായ അവിശ്വാസ പ്രമേയം പാസായി. യു.ഡി.എഫി​​െൻറ കക്കാട് വാർഡ് കൗൺ സിലറായ മുസ്ലീം ലീഗ് അംഗം കെ.പി.എ സലീം കൂറുമാറി വോട്ട് ചെയ്തതോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഇതോടെ ഡെപ്യൂട്ടി മേയർ പികെ രാഗേഷിന് സ്ഥാനം ഒഴിയേണ്ടി വരും.

വെള്ളിയാഴ്ച രാവിലെ നടന്ന കൗൺസിൽ യോഗത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. നിലവിൽ 55 അംഗ കൗൺസിലിൽ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഭരണം നടത്തുന്നത്.

കഴിഞ്ഞ രണ്ട് മാസമായി കെ.പി.എ സലീം ഒളിവിലായിരുന്നു. ഇദ്ദേഹം കൂറുമാറുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. യു.ഡി.എഫ് നൽകിയ വിപ്പ് സലീം സ്വീകരിക്കുകയും ചെയ്തിരുന്നില്ല. ഇതോടെ സലീമി​​െൻറ വീടിന് മുന്നിൽ യു.ഡി.എഫ് പ്രവർത്തകർ വിപ്പ് ഒട്ടിച്ചുവെച്ചിരുന്നു.

Tags:    
News Summary - Kannur Corporation Muslim League Non Confidence Motion -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.