കണ്ണൂരിൽ ചുഴലിക്കാറ്റ്​; പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ

കണ്ണൂർ: കനത്തമഴയെ തുടർന്നുണ്ടായ ചുഴലിക്കാറ്റിൽ കേളകം ​േകണിച്ചാർ ടൗണിലെ സ്കൂളും വ്യാപാര സ്ഥാപനങ്ങളും തകർന് നു. കണിച്ചാർ ഡോ.പൽപ്പു മെമ്മോറിയൽ യു.പി സ്കൂളി​​​​െൻറ മേൽക്കൂരയാണ് തകർന്നത്. മേഖലയിൽ വ്യാപക കൃഷിനാശമുണ്ടായി.
കടകൾ തുറക്കുന്ന സമയത്തിന് മുമ്പ് ആയതിനാൽ വൻ ദുരന്തം ഒഴിവായി. ടൗണിലെ 25 ഓളം വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടം ഉണ് ടായി. ബഹുനില കെട്ടിടങ്ങളുടെ ഷീറ്റിട്ട മേൽക്കൂരകൾ കാറ്റിൽ തകർന്നു. ടൗണിലെ ബിൽഡക്സ്, യൂനിറ്റി സ്റ്റോർ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ മേൽക്കൂര കാറ്റെടുത്ത് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.

ചുഴലിക്കാറ്റിൽ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി വ്യാപാര സംഘടനാ നേതാക്കൾ അറിയിച്ചു. മേഖലയിൽ നിരവധി കർഷകരുടെ കൃഷികൾ കാറ്റിൽ നശിച്ചു.

മരങ്ങൾ പൊട്ടി വീണ്​ പോസ്​റ്റുകൾ മറിഞ്ഞ്​ ഇൗ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വി​േഛദിക്കപ്പെട്ടു. റോഡി​ലേക്ക്​ മരങ്ങൾ കടപുഴകി വീണ്​ ഗതാഗതവും താറുമാറായി.

കൊട്ടിയൂർ - ബോയിസ് ടൗൺ റോഡിൽ പാൽച്ചുരം ചുരത്തിൽ കനത്ത മണ്ണിടിച്ചിൽ തുടരുന്നു. ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി തടസ്സപെട്ടു. ചെകുത്താൻ തോടിന് സമീപമാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത് . കല്ലും, മണ്ണും മരങ്ങളും വീണ് ഗതാഗതം പൂർണ്ണമായും നിലച്ചു. നെടുംപൊയിൽ - പേര്യ മാനന്തവാടി വഴി ഗതാഗതം തിരിച്ചുവിട്ടു

വളപട്ടണം പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇരിട്ടി നഗരം വെള്ളത്തിനടിയിലായി. പുഴയോരത്തെ 15 വീടുകൾ പൂർണ്ണമായും മുങ്ങി. അഞ്ഞൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ പ്രളയത്തിൽ മുങ്ങാത്ത വീടുകളിൽ പോലും ഇത്തവണ വെള്ളം കയറി. ജില്ലയിൽ പലയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി.

Tags:    
News Summary - Kannur Cyclone - School Destroyed - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.