ന്യൂഡൽഹി: കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ഈവര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനം വിലക്കിക്ക ൊണ്ട് കോളജില്‍ അമിത ഫീസ് വാങ്ങിയതുള്‍പ്പെടെയുള്ള പരാതികള്‍ പ്രവേശന മേല്‍നോട്ട സമിതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവരടങ്ങുന്ന ബെഞ്ചിെൻറതാണ് ഉത്തരവ്.
വിദ്യാര്‍ഥികളില്‍നിന്ന് 10 ലക്ഷം രൂപയിലധികം ഫീസ് വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ചതിലേറെ ഫീസ് വാങ്ങിയതായി ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി നേരേത്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, വിദ്യാർഥികളിൽനിന്ന് 25 മുതല്‍ 50 ലക്ഷം രൂപവരെ ഫീസ് വാങ്ങിയിട്ടുണ്ടെന്നാണ് മേല്‍നോട്ട സമിതിയുടെ റിപ്പോർട്ടിലുള്ളത്. ഒരു വിദ്യാര്‍ഥിയില്‍നിന്ന് ഒരു കോടി വാങ്ങിയതായും സമിതി ചൂണ്ടിക്കാണിക്കുന്നു.
ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സംഭവത്തിൽ അന്വേഷണം നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടത്. 2016-17 വര്‍ഷത്തെ വിദ്യാര്‍ഥികളില്‍നിന്ന് വാങ്ങിയ ഫീസിെൻറ ഇരട്ടി മടക്കിനല്‍കണമെന്ന് നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ തുക മടക്കിക്കിട്ടിയിട്ടില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇക്കാര്യം കോളജ് പാലിച്ചോയെന്നും മേല്‍നോട്ട സമിതി പരിശോധിക്കണം. ഈവര്‍ഷം മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കോളജ് അധികൃതര്‍ നല്കിയ ഹരജി സുപ്രീംകോടതി തള്ളി.
കണ്ണൂർ, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കിയ ഒാർഡിനൻസ് മറികടക്കാൻ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സും സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.