ന്യൂഡൽഹി: ഇൗ വർഷം എം.ബി.ബി.എസ് പ്രവേശനം നടത്താൻ അനുവദിക്കണമെങ്കിൽ കണ്ണൂർ മെഡിക്കൽ കോളജ് ഒരുകോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം. സുപ്രീംകോടതിയുടേതാണ് നിർദേശം. സെപ്റ്റംബർ 20നകം തുക നൽകണമെന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദേശിച്ചു.
2016-17 വര്‍ഷത്തില്‍ പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാര്‍ഥികളില്‍നിന്ന് വാങ്ങിയ തുക സെപ്റ്റംബര്‍ മൂന്നിനകം ഇരട്ടിയാക്കി തിരിച്ചുകൊടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ച ഫീസായ 5.6 ലക്ഷം രൂപ മാത്രമേ വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങാവൂ.
ഈ വര്‍ഷം മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കോളജ് അധികൃതര്‍ നല്കിയ ഹരജിയിലാണ് നടപടി. പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇരട്ടി തുക മടക്കിനല്കിയതിെൻറ രേഖകള്‍ പ്രവേശന പരീക്ഷ കമീഷണര്‍ക്ക് നല്‍കണം.
സുപ്രീംകോടതി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പാലിച്ചാല്‍ മെഡിക്കല്‍ പ്രവേശനത്തിന് കമീഷണര്‍ക്ക് നടപടി തുടങ്ങാം. കമീഷണർ നിർദേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.