കൊച്ചി: പാനൂർ പാലത്തായി പീഡനക്കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ കുട്ടിയുടെ മാതാവിെൻറ ഹരജി. സ്കൂൾ വളപ്പിൽ അതേ സ്കൂളിലെ അധ്യാപകൻ പലതവണ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അനുകൂല രീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നാേരാപിച്ചാണ് ഹരജി.
ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യം. ബി.ജെ.പി നേതാവ് കൂടിയായ പ്രതി പത്മരാജൻ സ്കൂളിൽ െവച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ഏപ്രിലിൽ അറസ്റ്റിലായ ഇയാൾക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു. ശരിയല്ലാത്തതും പക്ഷപാതപരവുമായ അന്വേഷണമാണ് നടക്കുന്നതെന്ന് ഹരജിയിൽ പറയുന്നു.
പോക്സോ ആക്ട് പ്രകാരം അന്വേഷണവും വിചാരണയും വേഗത്തിലാക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ആറ് മാസമായിട്ടും കേസന്വേഷണം പൂർത്തിയാകാത്തത് ബോധപൂർവമാണ്. അനാവശ്യ ആനുകൂല്യമാണ് പ്രതിക്ക് അന്വേഷണ സംഘം നൽകുന്നത്.
ഇരക്കെതിരെ അനാവശ്യ ധാരണകൾ അന്വേഷണ ഉേദ്യാഗസ്ഥർതന്നെ പരത്തുന്നു. ഇതിെൻറ ഭാഗമായി പ്രതിക്ക് ജാമ്യം കിട്ടാൻ അവസരമൊരുക്കി. തെളിവുകളും മൊഴികളും മറച്ചുവെക്കുകയും പ്രതിയെ രക്ഷിക്കാൻ വളച്ചൊടിക്കുകയുമാണ്. ഇത് അന്വേഷണ ഉദ്യോഗസ്ഥെൻറ പക്ഷപാതപരമായ സമീപനം വെളിപ്പെടുത്തുന്നു. ഇദ്ദേഹത്തിന് കീഴിൽ അന്വേഷണം തുടർന്നാൽ ഇരക്ക് നീതി നിഷേധിക്കപ്പെടുമെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.