ഷൊർണൂർ-കണ്ണൂർ മെമു സർവിസ്​ മാർച്ച് 16 മുതൽ

കണ്ണൂർ: മെമു ട്രെയിൻ മലബാറിലേക്കും. മാർച്ച് 16 മുതൽ ഷൊർണൂർ - കണ്ണൂർ മെമു ട്രെയിൻ സർവിസ് തുടങ്ങും.

ചെന്നൈ സോണലിൽ 20 മെമു സർവിസിനാണ് റെയിൽവേ പച്ചക്കൊടി വീശിയത്. 06023 ഷൊർണൂർ-കണ്ണൂർ മെമു രാവിലെ 4.30ന് ഷൊർണൂരിൽനിന്ന് പുറപ്പെട്ട് 9.10ന് കണ്ണൂരിലെത്തും. 06024 കണ്ണൂർ-ഷൊർണൂർ മെമു വൈകീട്ട് 5.20ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10.55ന് ഷൊർണൂരിലെത്തും.

കൊല്ലം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, ആലപ്പുഴ-എറണാകുളം, എറണാകുളം-ആലപ്പുഴ, എറണാകുളം-ഷൊർണൂർ, ഷൊർണൂർ-എറണാകുളം എന്നീ ട്രെയിനുകളും കേരളത്തിന് അനുവദിച്ചിട്ടുണ്ട്.

സീസൺ ടിക്കറ്റ് യാത്രക്കാർക്ക് പ്രാമുഖ്യം നൽകുന്ന ട്രെയിനുകൾ ഞായറാഴ്ച സർവിസ് നടത്തില്ല. യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് മലബാറിൽ മെമു ട്രെയിൻ ആരംഭിക്കണമെന്നുള്ളത്. 

Tags:    
News Summary - kannur-shornur memu service from march 16th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.