കണ്ണൂർ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ 50 ശതമാനം കരാർ അധ്യാപകരെ നിയമിക്കുന്നതും പ്രഫസർ ഓഫ് പ്രാക്ടീസ് എന്നപേരിൽ അക്കാദമിക യോഗ്യതയില്ലാത്തവരെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമിക്കുന്നതും ദൂരവ്യാപക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കണ്ണൂർ സർവകലാശാല സെനറ്റ് പ്രമേയം.
നാഷനൽ ഹയർ എജുക്കേഷൻ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്കിന്റെ കരട് വിഭാവനം ചെയ്യുന്ന കരിക്കുലവും സിലബസും ദേശീയതലത്തിൽ അടിച്ചേൽപിക്കുന്ന സാഹചര്യം ഇന്ത്യൻ സർവകലാശാലകളിലെ അക്കാദമിക വൈവിധ്യവും സംസ്കാരവും അപകടത്തിലാക്കുമെന്നും പ്രമേയം വ്യക്തമാക്കി. സെനറ്റ് അംഗം ഡോ. എം.പി. ഷനോജ് അടിയന്തരപ്രമേയം അവതരിപ്പിച്ചു.
എയ്ഡഡ് കോളജുകളിൽ ആർട്സ്, സയൻസ് വിഷയങ്ങളിൽ കൂടുതൽ കോഴ്സുകൾ സർക്കാറിനോട് ആവശ്യപ്പെടും. മെയിൻ റോഡിൽനിന്ന് സർവകലാശാലയിലേക്ക് തിരിയുന്ന സ്ഥലത്ത് ബസ് സ്റ്റോപ് അനുവദിക്കാൻ മോട്ടാർവാഹന വകുപ്പിനോട് അഭ്യർഥിക്കാനും സെനറ്റ് തീരുമാനിച്ചു.
യോഗത്തിൽ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, പ്രോ- വൈസ് ചാൻസലർ ഡോ. എ. സാബു, രജിസ്ട്രാർ ഡോ. ജോബി കെ. ജോസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.