തിരുവനന്തപുരം: കണ്ണൂര്‍ വി.സി നിയമനത്തിൽ കോടതിവിധി ചൂണ്ടിക്കാട്ടി അധികാര ദുര്‍വിനിയോഗം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കാനുള്ള സര്‍ക്കാർ ശ്രമം വിലപ്പോകില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍. ഗവര്‍ണറുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹരജിക്കാരുടെ ആവശ്യം നിര്‍ഭാഗ്യവശാല്‍ കോടതി പരിഗണിച്ചിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
കൂടാതെ നിയമപോരാട്ടം തുടരുകയുമാണ്. എന്നിട്ടും ചട്ടവിരുദ്ധ നിയമനത്തെ വെള്ളപൂശാനാണ് സര്‍ക്കാർ ശ്രമമെങ്കില്‍ അത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്. മന്ത്രിയുടെ നടപടി സ്വജനപക്ഷപാതവും ഗുരുതര സത്യപ്രതിജ്ഞ ലംഘനവുമാണ്. സര്‍വകലാശാലകളിലെ അധ്യാപക നിയമനം അടിയന്തരമായി പി.എസ്.സിക്ക് വിടുകയാണ് ഇതിനുള്ള പ്രതിവിധിയെന്നും സുധാകരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.