കണ്ണൂർ വി.സി പുനർനിയമനം: അപ്പീൽ ഹരജി വിധി പറയാൻ മാറ്റി

കൊച്ചി: കണ്ണൂർ സർവകലാശാല വൈസ്​ ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി. വി.സിയുടെ പുനർനിയമനം നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് കാട്ടി സിംഗിൾ ബെഞ്ചിനെ സമീപിച്ച സർവകലാശാല സെനറ്റ്​ അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവർ നൽകിയ അപ്പീൽ ഹരജിയാണ് ചീഫ്​ ജസ്റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വിധി പറയാൻ മാറ്റിയത്​.

60 വയസ്സ്​ പിന്നിട്ടവരെ കണ്ണൂർ സർവകലാശാല നിയമപ്രകാരം വി.സിയായി നിയമിക്കാൻ കഴിയില്ലെന്നും നിയമനത്തിന് സെർച് കമ്മിറ്റിക്ക് രൂപം നൽകണമെന്നും ഉൾപ്പെടെയുള്ള യു.ജി.സി വ്യവസ്ഥകൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് സിംഗിൾ ബെഞ്ച് തള്ളിയത്. വി.സിയുടെ നിയമനവും പുനർനിയമനവും തമ്മിൽ വ്യത്യാസമുണ്ടെന്നും ആദ്യനിയമനത്തിനുള്ള നടപടി ക്രമങ്ങൾ പുനർനിയമനത്തിൽ പാലിക്കേണ്ടതില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ വിലയിരുത്തൽ. ഈ വിലയിരുത്തൽ നിയമപരമല്ലെന്നും പുനർനിയമനത്തിന് സെർച്​ കമ്മിറ്റി നടപടികളും യു.ജി.സി വ്യവസ്ഥകളും ബാധകമാണെന്നുമാണ്​ അപ്പീലിലെ വാദം.

Tags:    
News Summary - Kannur VC reappointment: Appeal postponed to pronounce verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.