സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കോഴിക്കോട് മർകസിൽ നടന്ന പരിപാടിയിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു

ഇന്ത്യ ആഗോള ശക്തിയാവേണ്ടത് മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ട് -കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: മനുഷ്യർക്കിടയിലെ ഒരുമയും ഐക്യവുമാണ് പുരോഗതിയിലേക്കും ലക്ഷ്യപ്രാപ്തിയിലേക്കും രാജ്യത്തെ നയിക്കുക എന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മർകസിൽ നടന്ന ആഘോഷ പരിപാടികളിൽ ദേശീയ പതാകയുയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമത്വം, നീതി, സാഹോദര്യം, മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങൾ അതിന്റെ പൂർണതയോടെ നിലനിർത്തുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ടാണ് ഇന്ത്യ ആഗോളശക്തിയായി മാറേണ്ടതെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ കാന്തപുരം പറഞ്ഞു.

സ്വാതന്ത്ര്യദിനത്തിൽ കോഴിക്കോട് മർകസിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ദേശീയ പതാകയുയർത്തുന്നു

രാജ്യം അഭിമുഖീകരിക്കുന്ന ദാരിദ്ര്യം, നിരക്ഷരത, അസമത്വം തുടങ്ങിയ വെല്ലുവിളികൾ അതിജയിക്കാനും ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ശ്രദ്ധാകേന്ദ്രമാവാനും ഐക്യമുള്ള ജനത പ്രധാനമാണ്. ഒരുമിച്ച് നിന്നാൽ എന്തും നേടാമെന്നും എന്തും അതിജയിക്കാമെന്നും സ്വാതന്ത്ര്യദിന ഓർമകളും വയനാട്ടിലെ ദുരന്താനന്തര കാഴ്ചകളും നിരന്തരം ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. കശ്‌മീരി വിദ്യാർഥികൾ ദേശഭക്തിഗാനം ആലപിച്ചു. വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സി.പി ഉബൈദുല്ല സഖാഫി സംസാരിച്ചു.

Tags:    
News Summary - Kanthapuram AP Aboobacker Musliyar Independence Day speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.