ഖാർത്തൂം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിനായി സുഡാനിൽ എത്തിയ മുരളീധരനുമായി ചർച്ച നടത്തിയ കാര്യം തന്‍റെ ഔദ്യോഗിക പേജിലൂടെ കാന്തപുരം പങ്കുവെച്ചു.
''കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മലയാളിയുമായ ബഹു. വി. മുരളീധരനുമായി കുടിക്കാഴ്ച നടത്തി.അദ്ദേഹവുമായുള്ള സൗഹൃദ സംഭാഷണം ഇന്ത്യയും സുഡാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ അടുത്തറിയാനും പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചർച്ച ചെയ്യാനും അവസരമുണ്ടാക്കി.കോവിഡ് നിയന്ത്രണങ്ങൾ ലഘുകരിച്ച സൗദിയിലേക്ക് ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാനം ആരംഭിക്കുക, കോഴിക്കോട് എയർപോർട്ടിന്റെ വികസനം, എമിറേറ്റ്സ് അടക്കമുള്ള വലിയ വിമാനങ്ങൾ ഇറക്കാനുള്ള നടപടി ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി'' -കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.