???????? ???. ?????????? ???????????? ????????? ??????????????? ????? ????????? ????????? ????????? ???. ???????? ??? ???? ??????????????? ?????????? ?????? ??????????? ??? ?????? ?????????? ????????? ?.??. ?????????? ??????????? ???????????????

സോഷ്യല്‍ മീഡിയ വഴിയുള്ള ത്വലാഖ് നിലനില്‍ക്കില്ല –കാന്തപുരം

ന്യൂഡല്‍ഹി: ഇ-മെയില്‍, എസ്.എം.എസ്, വാട്സ്ആപ് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള ത്വലാഖ് നിലനില്‍ക്കില്ളെന്നും കോടതി വഴിയുള്ള ത്വലാഖ് പ്രായോഗികമല്ളെന്നും അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

ഇസ്ലാമുള്ളിടത്തെല്ലാം മുത്തലാഖ് നിലനില്‍ക്കുന്നുണ്ടെന്നും ചില ഘട്ടങ്ങളില്‍ ഭാര്യക്കും മുത്തലാഖ് വഴി ഗുണം ലഭിക്കുമെന്നും കാന്തപുരം പറഞ്ഞു. ഏക സിവില്‍കോഡ് വിഷയത്തില്‍ നിയമ കമീഷന്‍െറ ചോദ്യാവലിയോട് പ്രതികരിക്കില്ളെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പാക്കിയാല്‍ സംഘര്‍ഷമുണ്ടാകുമെന്ന് കാന്തപുരം തുടര്‍ന്നു. ഏക സിവില്‍കോഡ് മുസ്ലിംകള്‍ക്ക് മാത്രം എതിരായ ഒന്നല്ല, ഇന്ത്യയിലെ മൊത്തം ജനങ്ങള്‍ക്കുമെതിരാണ്. വിവിധ മതങ്ങളും ജാതികളും നിലനില്‍ക്കുന്ന രാജ്യത്ത് ഏതുതരത്തിലുള്ള സിവില്‍കോഡാണ് നടപ്പാക്കാനാവുക.

ഹിന്ദുക്കള്‍ക്കിടയില്‍തന്നെ വിവിധ വിഭാഗങ്ങളുണ്ട്. കേരളത്തില്‍ മാത്രം ഹിന്ദുക്കളില്‍ നൂറിലധികം വിഭാഗങ്ങളുണ്ട്. ഇതില്‍ ആരുടെ സിവില്‍ നിയമങ്ങളാണ് രാജ്യത്ത് നടപ്പാക്കുക? ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്‍െറ സിവില്‍ നിയമങ്ങള്‍ നടപ്പാക്കിയാല്‍ ഇവിടെ പരസ്പരം സംഘര്‍ഷങ്ങളും കലാപങ്ങളും ഉണ്ടാകും. മുസ്ലിംകള്‍ വിവാഹം കഴിക്കുന്നതുതന്നെ മുത്തലാഖ് ചൊല്ലാന്‍ വേണ്ടിയാണെന്നാണ് മുത്തലാഖ് സംബന്ധിച്ച് രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ കേട്ടാല്‍ തോന്നുകയെന്ന് കാന്തപുരം പറഞ്ഞു.

മോദി സര്‍ക്കാറിന്‍െറ മുസ്ലിംകളോടുള്ള സമീപനത്തെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ളെന്നും കാന്തപുരം ചോദ്യത്തിന് മറുപടി നല്‍കി. കറന്‍സി നിരോധനം ജനങ്ങളെ പ്രയാസപ്പെടുത്തിയെന്നും കറന്‍സി പിന്‍വലിക്കുന്നതിന് മുമ്പ് ബദല്‍ സൗകര്യം ഏര്‍പ്പെടുത്തണമായിരുന്നുവെന്നും അദ്ദേഹം തുടര്‍ന്നു.

ഡല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ററില്‍ നടന്ന ശരീഅത്ത് സമ്മേളനം കാന്തപുരം ഉദ്ഘാടനം ചെയ്തു. ജാവേദ് നഖ്ശബന്തി ഡല്‍ഹി അധ്യക്ഷതവഹിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, പ്രഫ. എ.കെ. അബ്ദുല്‍ഹമീദ്, പ്രഫ. മഹ്മൂദ്,  ഡോ. അഫ്സാര്‍ അഹ്മദ് അലഹബാദ്, ഡോ. അബ്ദുല്‍ ഖാദര്‍ ഹബീബി ബിഹാര്‍, സയ്യിദ് ജമീഅ് അലി നഖ്വി, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, അബ്ദുല്ലത്വീഫ് സഅദി, ബി.എസ്. അബ്ദുല്ലകുഞ്ഞി ഫൈസി എന്നിവര്‍ സംസാരിച്ചു. ശരീഅത്ത് സമ്മേളനത്തോടനുബന്ധിച്ച് ജാമിഅ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ, ജാമിഅ സഅദിയ്യ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് ബിരുദ, ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ഉത്തരേന്ത്യയിലെ സഖാഫി, സഅദി പണ്ഡിതന്മാരടക്കമുള്ള യുവ പണ്ഡിതരുടെ സംയുക്ത സംഗമവും നടന്നു.

കാന്തപുരത്തിന് അവാര്‍ഡ് സമ്മാനിച്ചു

 സൗദിയിലെ ഡോ. അബ്ദുയമാനി അന്താരാഷ്ട്ര പുരസ്കാരം ന്യൂഡല്‍ഹി ഇന്ത്യ ഇസ്ലാമിക് കള്‍ചറല്‍ സെന്‍ററില്‍ നടന്ന അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സില്‍ ഫലസ്തീന്‍ അംബാസഡര്‍ ഡോ. അദ്നാന്‍ അബൂ അല്‍ ഹയ്ജയില്‍നിന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഏറ്റുവാങ്ങി.

സുഡാന്‍ അംബാസഡര്‍ ഡോ. സിറാജുദ്ദീന്‍ ഹാമിദ് യൂസുഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രഫ. എന്‍.പി. മഹ്മൂദ് അധ്യക്ഷത വഹിച്ചു. ജോര്‍ഡന്‍ അംബാസഡര്‍ ഹസന്‍ മഹ്മൂദ് ജവാര്‍നഹി, ഉസ്മാന്‍ ഈസ (ലിബിയ), ഡോ. അഹ്മദ് അല്‍ മശാനി (ഖത്തര്‍), ഡോ. മുഹമ്മദ് ഗറാബ് (മൊറോക്കോ) ഡോ. അഹ്മദ് സാലിം (ഒമാന്‍), ഡോ. ശരീഫ് കാമില്‍ (ഈജിപ്ത്), തറയിട്ടാല്‍ ഹസന്‍ സഖാഫി, വി.എം. കോയ മാസ്റ്റര്‍, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, നൗഫല്‍ മുഹമ്മദ് ഖുദ്റാന്‍ എന്നിവര്‍ സംസാരിച്ചു.

 

 

Tags:    
News Summary - kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.