മു​ത്ത​ലാ​ഖ്​ മോ​ദി​ക്ക്​ വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ക്കും –കാ​ന്ത​പു​രം 

ന്യൂഡൽഹി: ബാബരി തർക്കത്തിൽ ചർച്ചക്ക് തയാറാണെന്നും മുത്തലാഖ് എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസ്സിലാക്കിക്കൊടുക്കുമെന്നും ബീഫ് നിരോധനം സർക്കാറുമായി ചർച്ച ചെയ്യാനിരിക്കുകയാണെന്നും അഖിേലന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ. രാജ്യനന്മക്കുവേണ്ടി ഉത്തരവാദപ്പെട്ട ആളുകൾ ചർച്ചക്ക് വന്നാൽ അതിന് തയാറാകണമെന്നും ന്യൂഡൽഹി ഇന്ത്യ ഇസ്ലാമിക് സ​െൻററിൽ വാർത്തസമ്മേളനത്തിൽ കാന്തപുരം അഭിപ്രായപ്പെട്ടു. 

ന്യൂഡൽഹി ഇന്ത്യ ഇസ്ലാമിക് സ​െൻററിൽ ഡൽഹി മുസ്ലിം ജമാഅത്തി​െൻറ അഡ്ഹോക്ക് കമ്മിറ്റി പ്രഖ്യാപനത്തിന് ശേഷമാണ് ദേശീയവിഷയങ്ങളിൽ ത​െൻറയും സംഘടനയുടെയും നിലപാടുകൾ കാന്തപുരം മാധ്യമപ്രവർത്തകർക്ക് മുമ്പാകെ വിശദീകരിച്ചത്. മുസ്ലിം ജമാഅത്ത് രൂപവത്കരിച്ചത് മുസ്ലിംകളാണ്. എന്നാൽ, അതിലെ ലക്ഷ്യം മുസ്ലിംകളുടെ ഗുണം മാത്രമല്ല. എല്ലാ ജനവിഭാഗത്തി​െൻറയും ഗുണമാണ്. ബാബരി മസ്ജിദ് തർക്കം, മുത്തലാഖ് വിഷയം എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളിൽ മുസ്ലിം ജമാഅത്തുമുണ്ടായിരിക്കുമെന്ന് കാന്തപുരം പറഞ്ഞു.

ബാബരി മസ്ജിദ് വിഷയത്തിൽ ഒരു സമവായം പുറത്തുണ്ടാക്കുന്നതിനെ കുറിച്ച് കോടതി പറഞ്ഞിരുന്നുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രിതന്നെ സമവായത്തിന് മുന്നിട്ടിറങ്ങാമെന്ന് പറഞ്ഞിട്ടുണ്ടെന്നും രാമക്ഷേത്ര നിർമാണം ബി.ജെ.പി പ്രകടന പത്രികയിലുള്ള കാര്യമാണെന്നും മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അവരുടെ ശക്തമായ വാശി അതാണെന്നും കാന്തപുരം മറുപടി നൽകി. പള്ളി പള്ളിയായി നിൽക്കണമെന്നത് മുസ്ലിംകളുടെയും വാശിയാണ്. സമവായം എങ്ങനെയാണെന്ന് ആലോചിച്ചിട്ട് വേണം പറയാൻ. ചർച്ചക്ക് തയാറാണ്. പള്ളിയുടെ സ്ഥലം വിട്ടുകൊടുക്കുക എന്നൊന്നും അതിനർഥമില്ല.

മുസ്ലിം സ്ത്രീകളുെട വേദന അകറ്റണമെന്ന് ആവശ്യപ്പെട്ട് മുത്തലാഖ് വിഷയത്തിൽ പ്രധാനമന്ത്രിതെന്ന രംഗത്തുവന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ചോദിച്ചപ്പോൾ പ്രധാനമന്ത്രിയെ ആ കാര്യങ്ങളൊക്കെ മനസ്സിലാക്കിക്കൊടുക്കണം എന്നായിരുന്നു കാന്തപുരത്തി​െൻറ മറുപടി. ‘‘മുത്തലാഖ് ഇസ്ലാമിൽ എന്തിനാണ് വെച്ചിട്ടുള്ളതെന്നും ഇസ്ലാം അങ്ങനെ കൊണ്ടുവരാനുള്ള കാരണമെന്താണെന്നും പ്രധാനമന്ത്രിക്ക് മനസ്സിലാക്കിക്കൊടുക്കും. അപ്പോൾ പ്രധാനമന്ത്രിയുടെ മുത്തലാഖ് പ്രതികരണം പൂർണമായും മനസ്സിലാക്കാതെയായിരുന്നോ എന്ന ചോദ്യത്തിന് അവർ മനസ്സിലാക്കിയത് വേറെയായിരിക്കുമെന്നും നമ്മൾ മനസ്സിലാക്കിക്കൊടുക്കുന്നത് മറ്റൊന്നായിരിക്കാമെന്നും കാന്തപുരം മറുപടി നൽകി. ഉത്തർപ്രദേശിലെ ബീഫ് നിരോധനം സർക്കാറുമായി ചർച്ച ചെയ്യാനിരിക്കുകയാണ് തങ്ങളെന്നും കാന്തപുരം വ്യക്തമാക്കി.

ഹജ്ജ് സബ്സിഡി നിർത്തലാക്കണമെങ്കിൽ ഹജ്ജ് വേളയിൽ എയർ ഇന്ത്യ കൂടുതൽ ആയി കാശ് വസൂലാക്കുന്നതും നിർത്തലാക്കണം. അതിന് സർക്കാറിന് കഴിയുമെന്നുണ്ടെങ്കിൽ ഹജ്ജ് സബ്സിഡി നിർത്തലാക്കുന്നതിൽ തരക്കേടില്ല. നമ്മുടെ നാട്ടിൽ വലിയ അക്രമമാണ്, ഹജ്ജ് സീസണിൽ മാത്രം എയർ ഇന്ത്യ ടിക്കറ്റിന് വലിയ സംഖ്യ വസൂലാക്കിയും ടിക്കറ്റിന് ഇരട്ടി ചാർജ് എടുത്തും ചെയ്യുന്നത്. അത് ഹാജിമാരെ കൊള്ളചെയ്യാൻ മാത്രമാണ്. അത് ഗവൺമ​െൻറിേൻറതാണ്. അത് ഗവൺമ​െൻറിന് നിർത്തൽ ചെയ്യാൻ കഴിയുമെങ്കിൽ സബ്സിഡിയും നിർത്തൽ ചെയ്യാം. അല്ലെങ്കിൽ ചെയ്യാൻ പാടില്ല എന്നാണ് എ​െൻറ അഭിപ്രായം ^അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - KANTHAPURAM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.