കൊച്ചി: സിനിമ സെറ്റ് തകർത്തതുൾപ്പെടെ കേസുകളിൽ പ്രതിയായ സംഘ് പരിവാർ ഗുണ്ടാത്തലവൻ മലയാറ്റൂർ സ്വദേശി കാര രതീഷിെൻറ വധശ്രമക്കേസിലെ ജാമ്യം ഹൈകോടതി റദ്ദാക്കി. 'മിന്നൽ മുരളി' സിനിമയുടെ കാലടിയിലെ സെറ്റ് തകർത്ത കേസിലടക്കം ഇയാൾ പ്രതിയാണെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്.
അങ്കമാലിയിലെ ഒരു വധശ്രമക്കേസിൽ കാര രതീഷിനെ 2017 ഒക്ടോബർ 31ന് പറവൂർ സെഷൻസ് കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇൗ കേസിൽ അപ്പീലിനൊപ്പം നൽകിയ ഹരജി പരിഗണിച്ച് 2018 മാർച്ച് 21ന് ഹൈകോടതി ജാമ്യം നൽകി.
പുറത്തിറങ്ങി വീണ്ടും നിരവധി കേസുകളിൽ പ്രതിയായതോടെയാണ് ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈകോടതിയെ സമീപിച്ചത്. ഇയാൾക്കെതിരെ 27 കേസ് സംസ്ഥാന വ്യാപകമായി നിലവിലുണ്ടെന്നും സർക്കാർ വ്യക്തമാക്കി. തുടർന്നാണ് ജാമ്യം റദ്ദാക്കി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.