മർകസിലെ അംഗീകാരമില്ലാത്ത കോഴ്​സുകൾ: നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട്​ കാരന്തൂർ മർകസ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ എൻജിനീയറിങ്ങിൽ അംഗീകാരമില്ലാത്ത കോഴ്​സുകൾ നടത്തിയ സംഭവത്തിൽ കലക്​ടർ നിയോഗിച്ച പരിശോധനാ സമിതിയുടെ റിപ്പോർട്ട്​ ഇൗമാസം 23ന്​ ലഭിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മാനേജ്​മ​​െൻറ്​, വിദ്യാർഥി പ്രതിനിധികളുമായി 25ന്​ കലക്​ടർ വീണ്ടും ചർച്ച നടത്തും. ചർച്ചയിൽ രൂപപ്പെടുന്ന തീരുമാനമനുസരിച്ച്​ തുടർനടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു.

നിയമസഭയിൽ  എം.കെ. മുനീറി​​​െൻറ സബ്​മിഷന്​ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

 

 

 

Tags:    
News Summary - karanthur markaz institution of engineering accreditation issues pinarayi vijayan mk muneer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.