കോഴിക്കോട്: കാരന്തൂര്‍ മര്‍കസില്‍ ഇന്ന് നടക്കുന്ന മുടിവെള്ള വിതരണത്തിനെത്തിയത് പതിനായിരങ്ങള്‍. പുലര്‍ച്ചെ മുതല്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് മര്‍കസിലേക്കെത്തുന്നത്. കോഴിക്കോട്-മൈസൂര്‍ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി.
പ്രവാചകന്റെ തിരുകേശമെന്ന് അവകാശപ്പെടുന്ന മുടിയിട്ട വെള്ളമാണ് കുപ്പിയിലാക്കി മര്‍കസില്‍ വിതരണം ചെയ്യുന്നത്. പുലര്‍ച്ചെ മുതല്‍ കാരന്തൂര്‍, കുന്ദമംഗലം ഭാഗങ്ങളിൽ വൻ വാഹന തിരക്കാണ് അനുഭവപ്പെട്ടത്. പ്രവാചകൻ മുഹമ്മദ് നബി ജനിച്ച മാസമായ റബിഉൽ അവ്വൽ ഒന്ന് പ്രമാണിച്ചാണ് മർകസിൽ മുടിവെള്ള വിതരണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.