തിരുവനന്തപുരം: കോഴിക്കോട് കാരന്തൂര്‍ മര്‍കസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്നോളജിയിലെ വിദ്യാർഥിസമരം ഒത്തുതീർന്നു. മന്ത്രി സി. രവീന്ദ്രനാഥ് മാനേജ്മെൻറ് പ്രതിനിധികളും വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണിത്. സ്ഥാപനം നടത്തുന്ന ഡിപ്ലോമ കോഴ്സിെൻറ അംഗീകാരം സംബന്ധിച്ച് വിദ്യാർഥികള്‍ ഉന്നയിച്ച പരാതി പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
വിദ്യാർഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അടിയന്തരമായി നൽകുന്നതിനും സമരവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും തീരുമാനമായി. വിദ്യാർഥി പ്രതിനിധികളും മാനേജ്മെൻറ് പ്രതിനിധികളും പങ്കെടുത്ത ചര്‍ച്ചയില്‍ എം.എൽ.എമാരായ പി.ടി.എ. റഹീം, എം.കെ. മുനീർ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.