കുന്ദമംഗലം: വൻതുക ഫീസ് വാങ്ങി കാരന്തൂർ മർകസിൽ നാലു വർഷം മുമ്പ് ആരംഭിച്ച സാേങ്കതിക കോഴ്സുകൾക്ക് സർക്കാർ അംഗീകാരമില്ലെന്ന് മനസ്സിലായ വിദ്യാർഥികൾ ഗേറ്റിനു മുന്നിൽ നിരാഹാരം തുടങ്ങി. 420ഒാളം വിദ്യാർഥികൾ പഠിച്ചിറങ്ങിയ കോഴ്സ് സംബന്ധമായ പ്രശ്നങ്ങളിൽ രണ്ടു മാസത്തോളമായി മർകസ് മാനേജ്മെൻറും വിദ്യാർഥികളും തമ്മിൽ ചർച്ചയും കൂടിയാലോചനകളും നടന്നെങ്കിലും എല്ലാം പരാജയപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ കുട്ടികൾ കുന്ദമംഗലം അങ്ങാടിയിൽ പ്രകടനം നടത്തുകയായിരുന്നു.
2012-13, 2013-14 അക്കാദമി വർഷങ്ങളിൽ കാരന്തൂർ മർകസ് െഎ.ടി.സി ബിൽഡിങ്ങിനോട് ചേർന്നുള്ള കെട്ടിടത്തിലെ എം.െഎ.ഇ.ടിയിൽ (മർകസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ് ടെക്നോളജി) സാേങ്കതിക വിദ്യാഭ്യാസ വകുപ്പിെൻറ ഡിപ്ലോമ കോഴ്സിന് തുല്യമെന്നു പറഞ്ഞ് മൂന്നു വർഷത്തെ കോഴ്സിൽ വിദ്യാർഥികളെ പ്രവേശിപ്പിച്ചിരുന്നു. സിവിൽ എൻജിനീയറിങ്, ആർക്കിടെക്ചർ എൻജിനീയറിങ് എന്നിവക്ക് ഒാരോ ബാച്ചും ഒാേട്ടാമൊബൈൽ എൻജിനീയറിങ്ങിന് രണ്ട് ബാച്ചുമായാണ് 2012ൽ കോഴ്സ് തുടങ്ങിയത്. 2013ൽ ആർക്കിടെക്ചർ ബാച്ച് ഒഴിവാക്കി ഒാേട്ടാമൊബൈലിന് രണ്ട് ബാച്ചും സിവിലിന് ഒരു ബാച്ചുമാണ് ഉണ്ടായിരുന്നത്. ഒാരോ ബാച്ചിലും 60 കുട്ടികൾ വീതം ആകെ ഏഴു ബാച്ചുകളിലായി 420 കുട്ടികളാണ് കോഴ്സ് പൂർത്തിയാക്കിയത്.
2013നു ശേഷം ഇൗ കോഴ്സിലേക്ക് വിദ്യാർഥികളെ എടുത്തിരുന്നില്ല. ഒാരോ കുട്ടിയിൽനിന്നും ഒന്നേമുക്കാൽ ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയിലാണ് ഫീസ് ഇൗടാക്കിയിരുന്നത്. മൂന്നു വർഷം കഴിഞ്ഞ് 2015ൽ കോഴ്സ് പൂർത്തിയാക്കിയവർക്ക് ഒരു വർഷംകൂടി കഴിഞ്ഞാണ് സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ, തുടർപഠനത്തിനും ജോലി ആവശ്യത്തിനും ഇൗ സർട്ടിഫിക്കറ്റ് നൽകിയപ്പോഴാണ് ഇതിന് ഒരു വിലയുമില്ലെന്ന് വിദ്യാർഥികൾ മനസ്സിലാക്കുന്നത്. തുടക്കത്തിൽ പറഞ്ഞ ഒരുവിധ അംഗീകാരവും കോഴ്സിന് ലഭിച്ചിട്ടുണ്ടായിരുന്നില്ല. അഞ്ചാം തവണത്തെ ചർച്ചയാണ് ചൊവ്വാഴ്ച നടക്കേണ്ടിയിരുന്നത്. എന്നാൽ, മർകസ് മാനേജ്മെൻറുമായി ബന്ധപ്പെട്ട് ഉത്തരവാദപ്പെട്ട ആരുംതന്നെ ചർച്ചക്ക് വരാതെ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് എഴുത്തുനൽകുകയാണ് ചെയ്തത്.
പ്രകടനത്തിനുശേഷം മർകസ് മെയിൻ ഗേറ്റിനു മുന്നിൽ ഒാേട്ടാമൊബൈൽ എൻജിനീയറിങ് കോഴ്സ് പൂർത്തിയാക്കിയ അരീക്കോട് സ്വദേശി മുബാറക് നിരാഹാരം ആരംഭിച്ചിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു. സമരത്തിന് കെ.പി. റഷീദ് പുത്തൂർമഠം, മുഹമ്മദ് അമീൻ ഒതായി, നൗഫൽ അലി കുന്ദമംഗലം എന്നിവരാണ് നേതൃത്വം നൽകുന്നത്. സമരത്തോട് െഎക്യദാർഢ്യം പ്രകടിപ്പിച്ച് എം.എസ്.എഫ് പ്രവർത്തകരും മർകസിലേക്ക് മാർച്ച് നടത്തി. മർകസ് ഗേറ്റിനു മുന്നിൽ എം.എസ്.എഫ് ഭാരവാഹികളായ ഡോ. വി.ഇ. സിറാജുദ്ദീൻ, കെ.പി. സൈഫുദ്ദീൻ എന്നിവർ റിലേ നിരാഹാര സത്യഗ്രഹവും തുടങ്ങിയിട്ടുണ്ട്.
സമരം അന്യായം -മർകസ്
കോഴിക്കോട്: പോളി, എൻജിനീയറിങ് ഡിപ്ലോമക്ക് തുല്യമായ സർട്ടിഫിക്കറ്റുകളല്ല നൽകിയത് എന്നാരോപിച്ചാണ് ചില വിദ്യാർഥികൾ രംഗത്തെത്തിയതെന്നും അത്തരം സർട്ടിഫിക്കറ്റ് നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലാത്തതിനാൽ സമരം അന്യായമാണെന്നും മർകസുസ്സഖാഫതിസ്സുന്നിയ്യ ഒാഫിസിൽനിന്ന് അറിയിച്ചു.
പോളിടെക്നിക്കിലോ എൻജിനീയറിങ് കോളജിലോ ഔപചാരിക വിദ്യാഭ്യാസം നടത്താൻ കഴിയാത്തവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് അക്കാദമി ഓഫ് സിവിൽ എൻജിനീയേഴ്സിെൻറ ഫ്രാെഞ്ചെസിയാണ് 2012 അക്കാദമിക് വർഷത്തിൽ മർകസ് ഐ.ടി.സി കാമ്പസിൽ ആരംഭിച്ചത്. പോളി, എൻജിനീയറിങ് ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാത്തവരെ ഉദ്ദേശിച്ചുള്ള കോഴ്സുകളാണെന്ന് േപ്രാസ്പെക്ടസിൽതന്നെ വ്യക്തമാക്കിയിരുന്നു.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്് ടെക്നിക്കൽ മെംബർഷിപ് സർട്ടിഫിക്കറ്റ് നൽകുമെന്നും പറഞ്ഞിരുന്നു. എം.എച്ച്.ആർ.ഡിയുടെ 2017 ജനുവരി ആറിലെ നോട്ടിഫിക്കേഷൻ പ്രകാരം സിവിൽ സൊസൈറ്റി നടത്തുന്ന ഇത്തരം കോഴ്സുകൾ ഗവൺമെൻറ് ഡിപ്ലോമക്ക് തുല്യമാണെന്ന് അറിയിച്ചിട്ടുണ്ട്. കേരള ഹയർ എജുക്കേഷൻ വിഭാഗം 2008ൽ കോഴ്സുകൾ പി.എസ്.സിയുടെ വ്യത്യസ്ത തസ്തികകളിലേക്ക് പരിഗണിക്കാം എന്നറിയിച്ചിട്ടുമുണ്ട്.ഓട്ടോ മൊബൈൽ എൻജിനീയറിങ് കോഴ്സ് പാസായവരെ ജോലിക്ക് പരിഗണിക്കാൻ തൊഴിലുടമക്കും ഉപരിപഠനത്തിന് പരിഗണിക്കാൻ അതത് സ്ഥാപനങ്ങൾക്കും എ.ഐ.സി.ടി.ഇ അംഗീകാരവും നൽകിയിരുന്നു. കേരളത്തിലെതന്നെ ഏഴ് സ്ഥാപനങ്ങളിൽ ഇൗ കാലയളവിൽ കോഴ്സുകൾ സമാനമായ രീതിയിൽ നടത്തിയിട്ടുണ്ട്. കോഴ്സുകൾ പൂർത്തിയാക്കിയ ഭൂരിപക്ഷം വിദ്യാർഥികൾക്കും യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി ലഭിച്ചിട്ടുെണ്ടന്നും ഈ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ ഉപരിപഠനം നടത്തുന്ന വിദ്യാർഥികൾ ഉണ്ടെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.