കരിപ്പൂർ വിമാന ദുരന്തം: പ്രദേശവാസികളെ പ്രശംസിച്ച് കേന്ദ്ര മന്ത്രി

കരിപ്പൂർ: കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ധനസഹായം പ്രഖ്യാപി്ചചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10ലക്ഷം രൂപയും, ഗുരുതര പരിക്കേറ്റവർക്ക് 2ലക്ഷവും, പരിക്കേറ്റവർക്ക് 50,000 രൂപയും രൂപയുമാണ് നൽകുക. അപകടത്തിൽ ഇൻഷുറൻസ് ആനുകൂല്യത്തിന് പുറമെയാണിത്.

വിമാനദുരന്തത്തിൽ സജീവമായി രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകിയ പ്രദേശവാസികളെ കേന്ദ്ര വ്യോമായന മന്ത്രി പ്രശംസിച്ചു. പ്രദേശവാസികളുടെ സമ‍യോചിത ഇടപെടൽ അപകടത്തിന്‍റെ വ്യാപ്തി കുറച്ചെന്നും അദ്ദേഹം പറഞ്ഞു.  കരിപ്പൂരിലെത്തിയ മന്ത്രി അപകട സ്ഥലം സന്ദർശിച്ചു.

ദുരന്തം ദൗർഭാഗ്യകരമെന്നും അഗാധദു:ഖം രേഖപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവള അധികൃതരും ജില്ല ഭരണകൂടവും സജീവമായി ഇടപെട്ടു. ഉൗഹാപോഹത്തിനുള്ള സമയമല്ലിതെന്നും പരമാവധി തെളിവുകൾ കണ്ടെത്തലാണ് പ്രധാനമെന്നും വിമാനത്തിന്‍റെ രണ്ട് ബ്ലാക്ക് ബോക്സുകൾ കണ്ടെടുത്തതായും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ മികച്ച പൈലറ്റുമാരിൽ ഒരാളായിരുന്നു മരിച്ച ദീപക്​ ബസന്ത്​ സാറെ എന്നും അദ്ദേഹം അനുസ്മരിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരനും പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഡി.ജി.സി.എ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.