കരിപ്പൂര്‍: എയർ ഇന്ത്യ വിമാനം റൺവേയിൽനിന്ന് തെന്നിനീങ്ങി താഴേക്ക് പതിച്ചുണ്ടായ അപകടം മലപ്പുറം പൊലീസി​ന്‍റെ 30 അംഗ സംഘം അന്വേഷിക്കും. മലപ്പുറം അഡീഷനല്‍ എസ്.പി. ജി. സാബു വിന്‍റെ നേതൃത്വത്തില്‍ 30 അംഗ ടീമാണ് രൂപവത്കരിച്ചത്. മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസനാണ് അന്വേഷണ ചുമതല. പെരിന്തല്‍മണ്ണ എ.എസ്. പി ഹേമലത, ഇന്‍സ്പെക്ടര്‍മാരായ ഷിബു, കെ.എം ബിജു, സുനീഷ് പി. തങ്കച്ചന്‍, തുടങ്ങിയവരും സൈബര്‍ സെല്‍ അംഗങ്ങളും ടീമിൽ ഉൾപ്പെടും.

മരിച്ചവരുടെയും പരിക്കേറ്റവരുടെയും ചികിത്സയിലുള്ളവരുടെയും വിശദാംശങ്ങൾ സംഘം ശേഖരിച്ച്​ സർക്കാറിന്​ സമർപ്പിക്കും. ഇതിന്​ ശേഷമാണ്​ ദുരന്തത്തിനിരയായവർക്ക്​ നഷ്​ടപരിഹാരം അടക്കമുള്ള സഹായങ്ങൾ ലഭിക്കുക. ഡി.ജി.സി.എ അന്വേഷണ റിപ്പോർട്ട്​ വന്ന​ ശേഷം പൈലറ്റുൾ​പ്പടെയുള്ളവരുടെ ഭാഗത്തുനിന്ന്​ വീഴ്​ചയുണ്ടായിട്ടു​െണ്ടങ്കിൽ കേസെടുത്ത്​ തുടരന്വേഷണം നടത്തുമെന്നും ജില്ല പൊലീസ്​ മേധാവി യു. അബ്​ദുൽ കരീം അറിയിച്ചു.

ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെടുന്നത്. നാല് കുട്ടികളുള്‍പ്പടെ 18 പേരാണ് മരിച്ചത്. അതില്‍ രണ്ടുപേര്‍ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരായിരുന്നു.

നിലവില്‍ 115 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തുടരുന്നത്. അതില്‍ 14 പേരുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവര്‍ ചികിത്സ തുടരുന്നത്. 57 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.