കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിെൻറ കോക്പിറ്റ് ഉൾപ്പെടുന്ന മുൻഭാഗം മാറ്റി. വിമാനത്താവള വളപ്പിൽ കൂട്ടാലുങ്ങൽ ഭാഗത്ത് സി.െഎ.എസ്.എഫ് ബാരക്ക് ഗേറ്റിന് സമീപമൊരുക്കിയ കോൺക്രീറ്റ് പ്രതലത്തിലേക്കാണ് മാറ്റിയത്.
വലിയ ക്രെയിനിെൻറ സഹായത്തോടെ വ്യാഴാഴ്ച ഉച്ചയോടെ മുൻഭാഗം ലോറിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ചയാണ് ഇവിടെനിന്ന് ലോറിയിൽ കൊണ്ടുപോയി എക്സ്കവേറ്ററിെൻറ അടക്കം സഹായത്തോടെ കോൺക്രീറ്റ് പ്രതലത്തിലേക്ക് മാറ്റിയത്.
ഇവിടെ സുരക്ഷയും ഏർപ്പെടുത്തി. വിമാനത്തിെൻറ ചിറകുകൾ ഉൾപ്പെടെയുള്ള ഭാഗം മുറിക്കാനും ആരംഭിച്ചു. വിവിധ ഭാഗങ്ങളായി മുറിക്കാനും ഇവ മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാനും 10 ദിവസമെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.