ഇജാസ്

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച: താമരശ്ശേരി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂർ സ്വർണ്ണക്കടത്ത് കർച്ചാ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി സംഘത്തിലെ ഒരാൾ കൂടി പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായി. താമരശ്ശേരി കുടുക്കിലംമാരം സ്വദേശി കുടുക്കിൽപൊയിൽ ഇജാസ് (31) നെയാണ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച്ച പുലർച്ചെയാണ് നമ്പറില്ലാത്ത കാറിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ താമരശ്ശേരിയിൽ നിന്നും പിടികൂടിയത്.

സംഭവ ദിവസം താമരശ്ശേരിയിൽ നിന്നും വന്ന സ്വർണ്ണകടത്ത് സംഘത്തോടൊപ്പം ഇജാസ് ഉണ്ടായിരുന്നതായും അർജുൻ ആയങ്കി വന്ന വാഹനത്തെ പിന്തുടർന്നതായും തുടർന്ന് ചെർപ്പുളശ്ശേരി സംഘം വന്ന ബൊലേറോ അപകടത്തിൽപ്പെട്ട് കിടക്കുന്നത് ഇജാസ് കണ്ടതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളിൽ നിന്നും താമരശ്ശേരി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.

80ഓളം പേർ സംഭവ ദിവസം വിവിധ വാഹനങ്ങളിലായി വിമാനത്താവളത്തിൽ വന്നതായും തിരിച്ചറിയുന്നതിന് വാഹനങ്ങളിൽ സ്റ്റിക്കറും എല്ലാവർക്കും പ്രത്യേക തരം മാസ്കും വിതരണം ചെയ്തത് ഇവരുൾപ്പെട്ട സംഘമാണെന്നും പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 47 ആയി. 18 വാഹനങ്ങളും പിടിച്ചെടുത്തു. മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ്, കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Tags:    
News Summary - karippur gold smuggling case one more arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.