കരിപ്പൂർ വിമാന ദുരന്തം: പരിക്കേറ്റ ഒരു യാത്രക്കാരി കൂടി മരിച്ചു

കോഴിക്കോട്​: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ഒരു യാത്രക്കാരി കൂടി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരിപ്പറ്റ കാഞ്ഞരാടൻ വീട്ടിൽ പ്രമോദി​െൻറ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്.

ദുബൈ റാസൽഖൈമയിൽ ഭർത്താവി​െൻറ ജോലി സ്ഥലത്തായിരുന്ന മഞ്ജുളകുമാരി. സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് നാട്ടിലേക്ക് മടങ്ങിയത്. മുക്കാളി, കണ്ണൂക്കര ചാത്തോത്ത് ഭാസ്കര കുറുപ്പി​െൻറയും, പത്മിനി അമ്മയുടെയും മകളാണ്.

സഹോദരങ്ങൾ: മനോജ് കുമാർ, മഹിജകുമാരി, മഞ്ജുഷ. ഇതോടെ കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരു​െട എണ്ണം 21 ആയി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.