കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം വീണ്ടും മാറ്റിസ്ഥാപിക്കുന്നു. വിമാനത്താവള അതോറിറ്റിയുടെ തന്നെ ഉടമസ്ഥതയിലുള്ള പഴയ വയർലെസ് സ്റ്റേഷൻ കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. കരിപ്പൂരിൽ സന്ദർശനം നടത്തിയ വിമാനത്താവള അതോറിറ്റി ആസ്ഥാനത്ത് നിന്നുള്ള ഉന്നത സംഘത്തിന്റെ നിർദേശപ്രകാരമാണിത്.
നടപടികൾ ചൊവാഴ്ച ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ, എയർഇന്ത്യയിൽ നിന്നും രേഖകൾ ലഭിക്കാൻ വൈകിയതിനെ തുടർന്നാണ് പ്രവൃത്തി ബുധനാഴ്ചയിലേക്ക് മാറ്റി. വിമാനത്താവള വളപ്പിൽ കൂട്ടാലുങ്ങൽ ഭാഗത്ത് സി.െഎ.എസ്.എഫ് ബാരക്ക് ഗേറ്റിന് സമീപം ഒരുക്കിയ കോൺക്രീറ്റ് പ്രതലത്തിലാണ് വിമാനമുള്ളത്.
2020 ആഗസ്റ്റ് ഏഴിനായിരുന്നു അപകടം. തുടർന്ന് ഒക്ടോബറിലാണ് പത്ത് ദിവസം എടുത്ത് ഒരു കോടിയോളം രൂപ ചെലവിൽ വിമാനം മാറ്റിസ്ഥാപിച്ചത്. അന്വേഷണം പൂർത്തിയാകാത്തതിനാൽ വിമാനം അപകടത്തിൽപ്പെട്ട അതേ രീതിയിലായിരുന്നു ഇങ്ങോട്ട് മാറ്റിയത്. അന്വേഷണ റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ ആറ് മീറ്റർ നീളത്തിൽ മുറിച്ചാണ് വിമാനം മാറ്റുക. എയർഇന്ത്യ എൻജിനീയർമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.