ഭൂമിേയറ്റെടുക്കലിൽ
വിശദ ചർച്ച നടന്നു
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിനായി ആവശ്യമായ ഭൂമി മാത്രം ഏറ്റെടുത്ത് പരമാവധി വികസനം നടത്താൻ ഉപദേശകസമിതി യോഗം തീരുമാനിച്ചു. സമിതി ചെയർമാൻ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
ഇതിനായി വിമാനത്താവള അതോറിറ്റി മാസ്റ്റർ പ്ലാൻ തയാറാക്കും. ഇതിെൻറ അടിസ്ഥാനത്തിലാകും ഭൂമിേയറ്റെടുക്കൽ. വിഷയത്തിൽ വിശദമായ ചർച്ചയാണ് യോഗത്തിൽ നടന്നത്. വികസനത്തിനായി നിലവിൽ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള 19 ഏക്കർ ഭൂമി ഉപയോഗിക്കും. തികയാതെ വരുന്ന ഭൂമിയാണ് ഏറ്റെടുക്കുക.
70 ഏക്കറോളം ഭൂമി മതിയാകുമെന്നാണ് ഉയർന്ന നിർദേശം. പരിസരവാസികളെ പരമാവധി ബുദ്ധിമുട്ടിക്കാതെയാകും ഭൂമി ഏറ്റെടുക്കൽ. സ്ഥലം വിട്ടുനൽകുന്നവർക്ക് പ്രത്യേക പാക്കേജും അനുവദിക്കും. വിഷയത്തിൽ പഠനം നടത്താന്‍ വിമാനത്താവള ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി.
നിലവിൽ വലിയ വിമാനങ്ങൾ സർവിസ് നടത്തുന്നുണ്ടെങ്കിലും നിരവധി നിയന്ത്രണങ്ങളുണ്ട്. കൂടാതെ, ഒാരോ വിമാനക്കമ്പനിയും സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിശദമായ പഠനറിപ്പോർട്ട് തയാറാക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുത്ത് റൺവേ നീളം വർധിപ്പിക്കുന്നതോടെ ഇൗ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
വലിയ വിമാനങ്ങൾ ഉടൻ പുനരാരംഭിക്കണം
എയർ ഇന്ത്യ എക്സ്പ്രസ് വിമാന അപകടത്തിെൻറ പശ്ചാത്തലത്തിൽ നിർത്തിയ വലിയ വിമാന സർവിസുകൾ ഉടൻ പുനരാരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി പ്രമേയം പാസാക്കി.
നിയന്ത്രണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒൗദ്യോഗികമായി ഒരു ഉത്തരവുമില്ല. വാക്കാലുള്ള നിർദേശം മാത്രമാണുള്ളത്. ചെറിയ വിമാനം അപകടത്തില്‍പെട്ട സാഹചര്യത്തിലാണ് വലിയ വിമാനങ്ങള്‍ പിന്‍വലിച്ചത്. നിലവില്‍ നിരവധി വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ അനുമതി ആവശ്യപ്പെട്ട് രംഗത്തുണ്ട്. നിയന്ത്രണം പിൻവലിക്കാൻ എം.പിമാരുടെ നേതൃത്വത്തിൽ സമ്മദർം ചെലുത്തും.
എമിറേറ്റ്സിെൻറ സർവിസ് പുനരാരംഭിക്കുന്നതും ചർച്ചയായി. എമിറേറ്റ്സിന് സീറ്റില്ലാത്തതാണ് പ്രശ്നം. ഇൗ വിഷയത്തിലും ഡൽഹിയിൽ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തും. ഖത്തർ എയർവേസ്, കുവൈത്ത് എയർവേസ് അടക്കമുള്ളവർ കരിപ്പൂരിലേക്ക് സർവിസ് നടത്തുന്നതിനായി താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ആഭ്യന്തര സർവിസുകൾ വർധിപ്പിക്കണം
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവിസുകൾ ആരംഭിക്കണമെന്ന ആവശ്യവും ഉയർന്നു. എയർ ഏഷ്യ ഉൾപ്പെടെയുള്ള വിവിധ കമ്പനികളോട് കരിപ്പൂരിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവിസുകൾ ആരംഭിക്കാൻ ആവശ്യപ്പെടും. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലേക്ക് എല്ലാം ഇവിടെ നിന്ന് യാത്രക്കാരുണ്ട്. വിമാനാപകടത്തില്‍ പെട്ടവര്‍ക്ക് ഉടൻ നഷ്ടപരിഹാരം നല്‍കണം. ബഗേജുകളിൽ തിരിച്ചറിഞ്ഞത് 80 ശതമാനവും യാത്രക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകി.
വിമാനാപകട രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്, എം.എല്‍.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ്, കലക്ടർ കെ. ഗോപാലകൃഷ്ണൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസറാവു, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ കെ.സി. ഷീബ, മുൻ എം.എൽ.എ കെ. മുഹമ്മദുണ്ണി ഹാജി, മലപ്പുറം ഡിവൈ.എസ്.പി പി. ഹരിദാസ്, വ്യോമഗതാഗതം വിഭാഗം മേധാവി മുഹമ്മദ് ഷാഹിദ്, സി.െഎ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡൻറ് എ.വി. കിഷോർ കുമാർ, സി.ഇ. ചാക്കുണ്ണി, എയർലൈൻ ഒാപറേറ്റേഴ്സ് കമ്മിറ്റി ചെയർമാൻ ഫാറൂഖ് എച്ച്. ബത്ത തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.