കരിപ്പൂർ: കഴിഞ്ഞ ദിവസത്തെ വിമാനാപകടത്തിെൻറ പശ്ചാത്തലത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ േകാഡ് ഇ യിലെ വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം താൽക്കാലികം. അന്വേഷണ റിപ്പോർട്ട് വന്ന ശേഷം ഇത് പിൻവലിച്ചേക്കും. വിദഗ്ധ അന്വേഷണത്തിൽ അപകടകാരണം വിമാനത്താവളത്തിലെ വീഴ്ചയെല്ലന്ന് വ്യക്തമായാൽ നിയന്ത്രണം പിൻവലിക്കാനാണ് സാധ്യത.
അപകട പശ്ചാത്തലത്തിൽ ഇനി ഒരറിയിപ്പ് ലഭിക്കുന്നത് വരെ കരിപ്പൂരിൽ നിന്ന് വലിയ വിമാന സർവിസുകൾ നിർത്തിവെക്കാൻ നിർദേശം ലഭിച്ചതായി സൗദി എയർലൈൻസ് അധികൃതർ പറഞ്ഞു. നിർദേശത്തെതുടർന്ന് ഞായറാഴ്ച കരിപ്പൂരിേലക്കുണ്ടായിരുന്ന ചാർേട്ടഡ് വിമാനം കൊച്ചിയിലേക്ക് മാറ്റി.
അതേസമയം, അപകടത്തിൽപ്പെട്ട വിമാനം കോഡ് സി യിലുള്ള നാരോബോഡിയാണ് (ചെറിയ വിമാനം). ബി 737-800 വിഭാഗത്തിൽപ്പെട്ട വിമാനത്തിന് പരമാവധി റൺവേ 1600 മീറ്റർ മാത്രം മതി. സാധാരണ രീതിയിൽ 1200-1300 മീറ്ററിൽ തന്നെ വിമാനം വേഗത കുറച്ച് ടാക്സിവേയിലേക്ക് പ്രവേശിക്കാനാകും. കരിപ്പൂരിൽ റൺവേക്ക് 2860 മീറ്റർ നീളമുണ്ട്. എയർഇന്ത്യ എക്സ്പ്രസ് വിമാനം റൺവേ ഒാവർഷൂട്ട് ചെയ്ത് 1200 മീറ്ററിന് ശേഷമാണ് ലാൻഡ് ചെയ്തത്.
ഇതിന് ശേഷവും ഇൗ വിമാനത്തിന് നിർത്താനാവശ്യമായ റൺേവ നീളം കരിപ്പൂരിലുണ്ടായിരുന്നു. സാധാരണ 900 മീറ്ററിനുള്ളിലായിരുന്നു ലാൻഡ് ചെയ്യേണ്ടത്. കരിപ്പൂരിൽ നിലവിൽ സൗദി എയർലൈൻസ്, എയർഇന്ത്യ, എമിറേറ്റ്സ്, ഖത്തർ എയർവേസ് എന്നിവർക്കാണ് വലിയ വിമാനത്തിന് അനുമതിയുള്ളത്. ഇത്തിഹാദ് എയറും വലിയ വിമാന സർവിസ് ആരംഭിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.