കരിപ്പൂർ വിമാനത്താവള വികസനത്തിനായി ഏറ്റെടുത്ത 12.48 ഏക്കർ ഭൂമിയുടെ രേഖകൾ ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ എയർപോർട്ട് ഡയറക്ടർ ശേശാദ്രിവാസം സുരേഷിന് കൈമാറുന്നു

കരിപ്പൂർ വിമാനത്താവള വികസനം: ഏറ്റെടുത്ത ഭൂമി എയർപോർട്ട് അതോറിറ്റിക്ക് കൈമാറി

മലപ്പുറം: കരിപ്പൂർ വിമാനത്താവള വികസനത്തിനായി പുതുതായി ഏറ്റെടുത്ത ഭൂമി ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ എയർപോർട്ട് അതോറിറ്റിക്ക് കൈമാറി. എയർപോർട്ട് ഡയറക്ടർ ശേശാദ്രിവാസം സുരേഷ് രേഖകൾ ഏറ്റുവാങ്ങി. 76 കൈവശക്കാരിൽനിന്നായി ഏറ്റെടുത്ത 12.48 ഏക്കറാണ് കൈമാറിയത്.

സർക്കാർ പ്രത്യേക പാക്കേജ് അനുവദിച്ചതിനെ തുടർന്ന് രണ്ടു മാസത്തിനുള്ളിലാണ് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കിയത്.

എ.ഡി.എം എൻ.എം. മെഹറലി, ഡെപ്യൂട്ടി കലക്ടർമാരായ എം.പി. പ്രേംലാൽ, ജെ.ഒ. അരുൺ, അൻവർ സാദത്ത്, കെ. ലത, എസ്. സജീദ്, എയർപോർട്ട് ജോയന്റ് ജനറൽ മാനേജർമാരായ പി.എസ്. ദേവ്കുമാർ, എം. സുരേഷ്, അസി. മാനേജർ കെ. നാരായണൻ, ജില്ല ലോ ഓഫിസർ വിൻസന്റ് ജോസഫ്, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. മുഹമ്മദ്, സ്പെഷൽ എൽ.എ തഹസിൽദാർ എം.കെ. കിഷോർ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Karipur Airport Development: Acquired land handed over to Airport Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.