കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സ്ത്രീയുൾപ്പെടെ മൂന്ന് യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി ഹംസ ജാവേദ്, കാസർകോട് തളങ്കര 30ാം മൈൽ സ്വദേശി ഇബ്രാഹിം ജാ വീദ് മിയാദ്, മുംബൈ സ്വദേശി നൂർജഹാൻ ഖയ്യൂം എന്നിവരിൽ നിന്നാണ് എയർ കസ്റ്റംസ് ഇൻറലിജൻസ് സ്വർണം പിടിച്ചത്. കാസർകോട് സ്വദേശികൾ അബൂദബിയിൽ നിന്നുള്ള ഇത്തിഹാദ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. ഇവരിൽ നിന്ന് മിശ്രിതരൂപത്തിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 3376 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്.
കാലിൽ കെട്ടിവെച്ച് കടത്താനായിരുന്നു ശ്രമം. ഇവയിൽ നിന്ന് 2700 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. 85 ലക്ഷം രൂപ വില വരും. നൂർജഹാൻ മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് എത്തിയത്. ഗുഹ്യഭാഗത്ത് കാപ്സൂൾ രൂപത്തിലാക്കി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 620 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. 15 ലക്ഷത്തോളം രൂപ വില വരും.
കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ നിഥിൻലാൽ, അസി. കമീഷണർമാരായ ഡി.എൻ. പന്ത്, സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ ഗോകുൽദാസ്, ബിമൽദാസ്, ഐസക് വർഗീസ്, ജ്യോതിർമയി, രാധ, ഇൻസ്പെക്ടർമാരായ വിജിൽ, ശിൽപ്പ, അഭിനവ്, രാമന്ദ്രേസിങ്, റഹീസ്, അഭിലാഷ്, രാജൻറായി എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.