കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ചത് അനുകൂല റിപ്പോർട്ട്. നവംബർ 23ന് കരിപ്പൂരിൽ ചേർന്ന അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെയും വിവിധ വിമാനകമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗ തീരുമാന പ്രകാരം ഇൗ മാസമാദ്യമാണ് എയർപോർട്ട് ഡയറക്ടർ പുതിയ റിപ്പോർട്ട് സമർപ്പിച്ചത്.
എയർപോർട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് സമർപ്പിച്ച 71 പേജുള്ള റിപ്പോർട്ട് കോഡ് ഇയിൽ ഉൾപ്പെടുന്ന വലിയ വിമാനങ്ങളുടെ സർവിസ് ആരംഭിക്കുന്നതിന് അനുകൂലമാണ്. ബി 777-200 ഇ.ആർ, ബി 777-200 എൽ.ആർ, എ 330-300, എ 330-200, ബി-787 ഡ്രീം ലൈനർ തുടങ്ങിയ വിമാനങ്ങളുടെ സർവിസുകൾക്ക് റൺവേ അനുയോജ്യമാണെന്നാണ് റിപ്പോർട്ടിലെ ഉള്ളടക്കം.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ഇടത്തരം, വലിയ വിമാനങ്ങൾക്ക് കരിപ്പൂർ അനുയോജ്യമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. എയർപോർട്ട് അതോറിറ്റിയുടെ കേന്ദ്ര കാര്യാലയത്തിലാണ് ഇപ്പോൾ റിപ്പോർട്ടുള്ളത്. അതോറിറ്റി അംഗീകാരം നൽകിയതിന് ശേഷം ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന്‍ (ഡി.ജി.സി.എ) ൈകമാറും. ഡി.ജി.സി.എയാണ് വിഷയത്തിൽ അന്തിമ അനുമതി നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.