ഇനി കരിപ്പൂരിൽ നിന്ന്​ ഡൽഹിയിലേക്ക്​ നേരിട്ട്​ പറക്കാം

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ ഡൽഹിയിലേക്ക്​ നേരിട്ട്​ സർവിസ്​ പുനരാരംഭിച്ചു. 2015 മേയ്​ ഒന് നിന്​ റൺവേ നവീകരണത്തിനായി നിർത്തിയശേഷം വെള്ളിയാഴ്​ചയാണ്​ ഇൗ സെക്​ടറിൽ വീണ്ടും സർവിസ്​ തുടങ്ങിയത്​.

ഏപ് രിൽ രണ്ടിന്​ ആ​രംഭിച്ച എയർ ഇന്ത്യയുടെ ഡൽഹി​-കണ്ണൂർ-കോഴിക്കോട്​ സർവിസാണ്​ പു​നഃക്രമീകരിച്ചത്​. ആഴ്ചയിൽ അഞ്ച ്​ ദിവസമുണ്ടായിരുന്ന സർവിസ്​ റൗണ്ട്​ റോബിൻ അടിസ്ഥാനത്തിലേക്ക്​ മാറ്റിയതോടെയാണ്​ രണ്ട്​ ദിവസം ഡൽഹി-കോഴിക്കോട്​ സെക്​ടറിലും മൂന്ന്​ ദിവസം കോഴ​ിക്കോട്​-ഡൽഹി സെക്​ടറിലും നേരിട്ട്​ യാത്രാസൗകര്യം ലഭ്യമായത്​.

ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 9.05ന്​ ഡൽഹിയിൽ നിന്ന്​ പുറപ്പെടുന്ന വിമാനം 12.15ന്​ നേരിട്ട്​ കരിപ്പൂരിലെത്തും. ഇവിടെ നിന്ന്​ ഒരു മണിക്ക്​ പുറപ്പെട്ട്​ വിമാനം 1.30ന്​ കണ്ണൂരിലെത്തും. തുടർന്ന്​ 2.15ന്​ പുറപ്പെട്ട്​ ​വൈകീട്ട്​ 5.15ന്​ ഡൽഹിയിലെത്തും.

വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന്​ രാവിലെ 9.05ന്​ പുറപ്പെടുന്ന വിമാനം 12.15നാണ്​ കണ്ണൂരിലെത്തുക. ഇവിടെ നിന്ന്​ ഒരു മണിക്ക്​ പുറപ്പെട്ട്​ 1.30ന്​ കരിപ്പൂരിലെത്തും. തുടർന്ന്​ 2.15ന്​ മടങ്ങുന്ന വിമാനം വൈകീട്ട്​ 5.15ന്​ ഡൽഹിയിൽ തിരിച്ചെത്തും. മുംബൈയിൽ റൺവേ നവീകരണത്തി​​െൻറ ഭാഗമായി ഇൻഡിഗോ കുറച്ച്​ ദിവസം കോഴിക്കോട്​-ഡൽഹി സെക്​ടറിൽ സർവിസ്​ ആരംഭിച്ചിരുന്നു.

Tags:    
News Summary - karipur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.