കരിപ്പൂർ: എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിെൻറ പശ്ചാത്തലത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് മൺസൂണിൽ നിയന്ത്രണം ഏർപ്പെടുത്തിയത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡി.ജി.സി.എ) നിന്ന് സൗദി എയർലൈൻസിനാണ് അറിയിപ്പ് ലഭിച്ചത്.
ആഗസ്റ്റ് ഏഴിനായിരുന്നു കരിപ്പൂരിൽ അപകടമുണ്ടായത്. തുടർന്ന് കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾ സർവിസ് നടത്തുന്ന കമ്പനികളോട് താൽക്കാലികമായി ഇവ നിർത്തിവെക്കാൻ ഡി.ജി.സി.എ വാക്കാൽ നിർദേശിച്ചിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു അറിയിപ്പും കരിപ്പൂരിലോ വിമാനകമ്പനികൾക്കോ ലഭിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം സൗദിയ നഴ്സുമാരെ സൗദിയിലേക്ക് കൊണ്ടുപോകാൻ അപേക്ഷ നൽകിയിരുന്നു.
ഇതിനുള്ള മറുപടിയിലാണ് മൺസൂൺ അവസാനിക്കുന്നത് വരെ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി സൗദിയയെ ഡി.ജി.സി.എ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.