കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് മേയ് ഒന്ന് മുതൽ ചെന്നൈയിലേക്ക് പുതിയ ആഭ്യന്തര വിമാന സർവിസ് കൂടി ആരംഭിക്കുന്നു. ജറ്റ് എയർവേയ്സാണ് പുതിയ സർവിസ് ആരംഭിക്കുന്നത്. മാർച്ച് ഒന്നിന് ഇൻഡിഗോയും ചെന്നൈയിലേക്ക് സർവിസ് തുടങ്ങിയിരുന്നു. മാർച്ച് 27 മുതൽ ഒക്ടോബർ 28 വരെയുള്ള വേനൽക്കാല സമയക്രമത്തിലാണ് പുതിയ സർവിസ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതുക്കിയ സമയക്രമ പ്രകാരം കരിപ്പൂരിൽനിന്ന് ആഴ്ചയിൽ 250 സർവിസുകളാണുള്ളത്. ഇതിൽ 53 എണ്ണം പുതിയ സർവിസുകളാണ്. എയർ ഇന്ത്യ എക്സ്പ്രസ് ഏഴ് സർവിസുകൾ വർധിപ്പിച്ചിട്ടുണ്ട്. കൊച്ചി, ദമ്മാം എന്നിവിടങ്ങളിലേക്ക് മൂന്നും ഷാർജയിലേക്ക് ഒരു സർവിസുമാണ് പുതുതായി വർധിപ്പിച്ചിരിക്കുന്നത്.
ഇൻഡിഗോ മസ്കത്ത്, ഷാർജ, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 21 സർവിസുകൾ പുതുതായി ഉൾപ്പെടുത്തി. അബൂദബിയിേലക്ക് ഇത്തിഹാദും സലാലയിലേക്ക് ഒമാൻ എയറും പുതുതായി ഏഴ് സർവിസുകൾ വീതം ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവിലേക്കുള്ള ജറ്റ് എയർവേയ്സ് ആഴ്ചയിൽ ആറ് എണ്ണമാക്കി വർധിപ്പിച്ചു. പുതിയ സമയക്രമം പുറത്തുവന്നപ്പോൾ പകൽസമയത്ത് കൂടുതൽ സർവിസുകൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.