കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വ്യോമഗതാഗതരംഗത്തെ പുതിയ സംവിധാനമായ ഗ്ലോബൽ നാവിഗേഷൻ (ജി.എൻ.എസ്.എസ്) വ്യാഴാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. ഇതുവഴി പ്രതികൂല കാലാവസ്ഥയിലും വിമാനം റൺവേയിൽ സുരക്ഷിതമായി ഇറക്കാനാകും. റൺവേയുടെ മധ്യരേഖ നിർണയം, ദിശാനിർണയം, വാർത്തവിനിമയം തുടങ്ങിയവ മെച്ചപ്പെടുത്താനുള്ള സംവിധാനങ്ങൾ ജി.എൻ.എസ്.എസിലുണ്ട്. പ്രതികൂല കാലാവസ്ഥയിലടക്കം സഹായകമാകാറുള്ള ഐ.എൽ.എസ്, വി.ഒ.ആർ എന്നിവക്ക് പുറമെയാണിത്.
ഇത് സംബന്ധിച്ച് കരിപ്പൂരിലെ ഉദ്യോഗസ്ഥർക്ക് ഡൽഹിയിൽ നിന്നെത്തിയ വ്യോമഗതാഗത നിയന്ത്രണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു. രാജ്യത്തെ 16 വിമാനത്താവളങ്ങളിലാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.