കൊണ്ടോട്ടി: കൊടുവള്ളി കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകള്‍ നടത്തുന്ന ആലുങ്ങല്‍ ബ്രദേഴ്സ് സംഘത്തിലെ പ്രധാനി കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് പിടിയിൽ. കൊടുവള്ളി ആവിലോറ സ്വദേശി ആലുങ്ങല്‍ ഷമീറിനെയാണ് (27) കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞദിവസം പുലര്‍ച്ച കൊടുവള്ളിയിലെ രഹസ്യ കേന്ദ്രത്തില്‍നിന്നാണ് പിടികൂടിയത്. സംഭവദിവസം താമരശ്ശേരിയില്‍നിന്ന് വന്ന സ്വര്‍ണക്കടത്ത് സംഘത്തോടൊപ്പം ഇയാളുമുണ്ടായിരുന്നു. സംഭവ ദിവസമുണ്ടാക്കിയ വാട്സ്ആപ് ഗ്രൂപ്പില്‍ ഇയാളും ഉള്‍പ്പെട്ടിരുന്നു. കണ്ണൂര്‍ സ്വദേശിയെ അപായപ്പെടുത്താന്‍ നിര്‍ദേശം നല്കുന്ന ശബ്ദസന്ദേശങ്ങളും ലഭിച്ചതായി അറിയുന്നു. ഇയാളുടെയും സഹോദരന് ആലുങ്ങല്‍ ഹാരിസിന്റേയും നേതൃത്വത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലാണ് സംഘം വിമാനത്താവളത്തിൽ എത്തിയതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.