കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പിടിയിലായ താമരശ്ശേരി സ്വദേശി സ്വര്‍ണക്കടത്ത് സംഘങ്ങളുടെ മുഖ്യകണ്ണിയെന്ന് സൂചന. താമരശ്ശേരി തച്ചന്പോയില് സ്വദേശി മൂലടക്കന് അബൂബക്കര്‍ സിദ്ദീഖാണ് (30) ഡിവൈ.എസ്.പി അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
കരിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്ത് സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രധാന പ്രതിയാണ് അബൂബക്കര്‍ സിദ്ദീഖെന്നും ഇയാള്‍ വഴിയാണ് മാഫിയകള്‍ക്കുവേണ്ടി വാഹകരെ റിക്രൂട്ട് ചെയ്യുന്നത് എന്നുമാണ് വിവരം. കൊടുവള്ളിയില്‍നിന്ന് പിടിയിലായ സിദ്ദീഖ് മഞ്ചേരി സബ് ജയിലില്‍ റിമാൻഡിലാണ്. തുടരന്വേഷണത്തിനായി ഇയാളെ അന്വേഷണ സംഘം അടുത്തദിവസം കസ്റ്റഡിയില്‍വാങ്ങും.
കഴിഞ്ഞവര്‍ഷം ജൂണ്‍ 21ന് കരിപ്പൂരിലെത്തിയ സ്വര്‍ണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സിദ്ദീഖ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്ന് സംഭവദിവസം താമരശ്ശേരിയില്നിന്നുവന്ന സ്വര്‍ണക്കടത്ത് സംഘത്തോടൊപ്പം ഇയാള്‍ ഉണ്ടായിരുന്നെന്നും കണ്ണൂരില്നിന്നുവന്ന സംഘം സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്നിരുന്നെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
സിദ്ദീഖിന്റെ ഫോണില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതില്‍ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന നിര്‍ണായക വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.