മലപ്പുറം: ഹജ്ജിന് പോകുന്ന മുഴുവന്‍ പേരുടെയും ബാഗേജുകള്‍ ഇറക്കാനും സെക്യൂരിറ്റി ന ടപടി പൂര്‍ത്തിയാക്കാനും കരിപ്പൂർ വിമാനത്താവളത്തിനു സമീപം പ്രത്യേക സൗകര്യം ഏര്‍പ്പ െടുത്തും. മലപ്പുറം കലക്ടറേറ്റില്‍ ഹജ്ജ് ക്യാമ്പ് ഒരുക്കം അവലോകനം ചെയ്യാൻ വിളിച്ചുചേ ർത്ത യോഗത്തിലാണ് തീരുമാനം. ക്യാമ്പിലെത്തുന്നവരുടെ ബാഗേജുകള്‍ ഹജ്ജ് ഹൗസില്‍ ഇറക ്കുകയും പിന്നീട് മാറ്റി വാഹനങ്ങളില്‍ കയറ്റുകയും ചെയ്യുന്നതിെൻറ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് നടപടി. യോഗത്തില്‍ പങ്കെടുത്ത എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. ഒരാള്‍ക്ക് പരമാവധി 54 കിലോയാണ് കൊണ്ടുപോകാന്‍ കഴിയുക.
ക്യാമ്പുള്ള ദിവസങ്ങളില്‍ 24 മണിക്കൂറും ആരോഗ്യവകുപ്പിെൻറ മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കും. മുഴുസമയവും ആംബുലന്‍സ് സൗകര്യം ലഭ്യമാക്കാനും നിർദേശം നല്കി. ഇതിനുപുറമെ ഹോമിയോ വകുപ്പിെൻറ മെഡിക്കല്‍ ടീമും സജ്ജമാക്കും. ഫറോക്കില്‍ പ്രധാനപ്പെട്ട ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കാൻ നടപടി സ്വീകരിക്കും. ഏകദേശം 300 വളൻറിയര്‍മാര്‍ 24 മണിക്കൂര്‍ ക്യാമ്പിനോടനുബന്ധിച്ച് ഓരോ ദിവസവും പ്രവര്‍ത്തിക്കും. ഹജ്ജ് യാത്രക്കാര്‍ക്കുള്ള മൂന്നാംഘട്ട പരിശീലനം ജൂണ്‍ ഒമ്പതു മുതല്‍ 30 വരെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കും.
യോഗത്തിൽ ജില്ല കലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു. ഹജ്ജ് ക്യാമ്പ് മികച്ച രീതിയില്‍ നടത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ഫൈസി, ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാർ, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു, ഫിനാന്‍സ് ഓഫിസര്‍ എൻ. സന്തോഷ് കുമാർ, ഡിവൈ.എസ്.പി എസ്. നജീബ്തുടങ്ങിയവര് പങ്കെടുത്തു.
കരിപ്പൂരില്‍ ഹജ്ജ് ക്യാമ്പ് ജൂലൈ ആറിന് തുടങ്ങും മലപ്പുറം: സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ജൂലൈ ആറിന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ ഹജ്ജ് വകുപ്പിെൻറ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും.
ജൂലൈ ഏഴിന് രാവിലെ ആറിന് ആദ്യ വിമാനം കരിപ്പൂരില്‍നിന്ന് പുറപ്പെടും. മന്ത്രി ഡോ. കെ.ടി. ജലീല്‍ ഫ്ലാഗ്ഓഫ് ചെയ്യും. സൗദി എയര്‍ലൈന്‍സിെൻറ ആദ്യ വിമാനത്തില്‍ 300 പേരാണ് യാത്രക്കാരായി ഉണ്ടാവുക. 13,250 പേരാണ് സര്‍ക്കാര്‍ േക്വാട്ടയില്‍ ഹജ്ജിന് കേരളത്തില്‍നിന്ന് പോകുന്നത്. ഇതില്‍ 10,800 പേരും കരിപ്പൂര്‍ വഴിയാണ് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.