കരിപ്പൂർ ഭൂമിയേറ്റെടുക്കൽ വീണ്ടും അനിശ്ചിതത്വത്തിൽ


കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ആരംഭിച്ച സാമൂഹികാഘാത പഠനത്തിൽ തടസ്സം നേരിട്ടതോടെ നടപടികൾ വീണ്ടും അനിശ്ചിതത്വത്തിൽ. വിഷയത്തിൽ സർക്കാറിന് ജില്ല ഭരണകൂടം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ മറുപടി ലഭിച്ചതിന് ശേഷമായിരിക്കും തുടർ നടപടികൾ.

തിരുവനന്തപുരത്തെ സെന്‍റർ ഫോർ മാനേജ്മെന്‍റിനാണ് സാമൂഹികാഘാത പഠനം നടത്തുന്നതിന് ചുമതല. ഇവരുടെ നാല് പേരടങ്ങുന്ന സംഘം ജനുവരി 16ന് കരിപ്പൂരിലെത്തിയിരുന്നു. എന്നാൽ, പ്രദേശവാസികൾ തടഞ്ഞതോടെ നടപടികളിലേക്ക് കടക്കാനായില്ല. സ്ഥലം വിട്ടുനൽകുന്നവരുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം. നഷ്ടപരിഹാര തുകയിൽ അടക്കം വ്യക്തത വരുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. പഠന സംഘത്തെ സഹായിക്കാൻ ഒരാളെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പഞ്ചായത്ത് നിരാകരിച്ചു. ഇതോടെയാണ് പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായത്.

Tags:    
News Summary - Karipur land acquisition in uncertainty again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.